Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയിൽ...

കട്ടപ്പനയിൽ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
കട്ടപ്പനയിൽ വാഹനാപകടങ്ങളിൽ രണ്ടുപേർക്ക് പരിക്ക്
cancel
കട്ടപ്പന: കട്ടപ്പനയിൽ രണ്ട് വാഹനാപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. കട്ടപ്പന അമ്പലക്കല ഭാഗത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്​ ബൈക്ക് യാത്രികനായ വലിയതോവാള സ്വദേശി ഷിജോ മാത്യുവിന് പരിക്കേറ്റത്​. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളയാംകുടിയിൽ നിയന്ത്രണംവിട്ട കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ വെള്ളയാംകുടി സ്വദേശിയായ യുവാവിന് നിസ്സാര പരിക്കേറ്റു. കട്ടപ്പന ഭാഗത്തേക്ക് വരുകയായിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തലയ്ക്ക് നിസ്സാര പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. മഴക്കാലം തുടങ്ങിയ ശേഷം കട്ടപ്പന മേഖലയിൽ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ ദിവസം കട്ടപ്പന പുളിയന്മല പാതയിൽ പൊലീസ് വളവിന് സമീപം കാർ തലകീഴായി മറിഞ്ഞിരുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story