Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:35 AM IST Updated On
date_range 21 May 2022 5:35 AM ISTമൂലമറ്റം വെടിവെപ്പ്: അന്വേഷണസംഘം വീണ്ടും തെളിവെടുത്തു
text_fieldsbookmark_border
മൂലമറ്റം: മൂലമറ്റത്ത് ബസ് കണ്ടക്ടറായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ഡോക്ടറുടെയും ബാലസ്റ്റിക് വിദ്ഗധരുടെയും സാന്നിധ്യത്തിൽ വീണ്ടും തെളിവെടുപ്പ് നടത്തി. വെടിവെച്ച ഫിലിപ്പിന്‍റെ വെളിപ്പെടുത്തലുകളിൽ പൊരുത്തക്കേട് കണ്ടതോടെയാണ് വെള്ളിയാഴ്ച വീണ്ടും മൂലമറ്റം എ.കെ.ജി കവലയിലെത്തി തെളിവെടുത്തത്. മാർച്ച് 26നാണ് മൂലമറ്റം അശോക കവലയിലെ തട്ടുകടയിൽ എത്തിയ മൂലമറ്റം സ്വദേശി മാവേലി പുത്തൻപുര വീട്ടിൽ ഫിലിപ് മാർട്ടിൻ ഭക്ഷണത്തെച്ചൊല്ലി സംഘർഷം സൃഷ്ടിക്കുകയും തുടർന്ന് വെടിവെക്കുകയും ചെയ്തത്. അതുവഴി സകൂട്ടറിൽ വന്ന കീരിത്തോട് സ്വദേശി സനൽ മരിക്കുകയും ഒപ്പമുണ്ടായിരുന്ന കണ്ണിക്കൽ സ്വദേശി മാളിയേക്കൽ പ്രദീപ് പുഷ്കരന് പരിക്കേൽക്കുകയുമായിരുന്നു. ഇരുചക്രവാഹനത്തിന്‍റെ പിൻസീറ്റിലിരുന്ന സനലിനാണ് കൂടുതൽ വെടിയേറ്റത്. വെടിവെച്ച ആളും വെടിയേറ്റ ആളുകളും എതിർദിശകളിൽ സഞ്ചരിക്കുമ്പോൾ എങ്ങനെ സകൂട്ടറിൽ സഞ്ചരിച്ച യാത്രികരുടെ പിറകിൽ വെടിയേൽക്കും എന്നതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് വീണ്ടും തെളിവെടുത്തത്. സനലിന്‍റെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ദീപു, പ്രദീപിനെ ചികിത്സിക്കുന്ന ഡോക്ടർ, ഫോറൻസിക് വിദഗ്ധർ എന്നിവരാണ് വെടിവെപ്പ് ദിവസത്തെ സംഭവങ്ങൾ പുനരാവിഷ്‌കരിച്ച് ശാസ്ത്രീയ പരിശോധന നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ.എസ്.പി എ.ജി. ലാൽ, കാഞ്ഞാർ എസ്.എച്ച്.ഒ സോൾജിമോൻ, ഫോറൻസിക് അസി. ഡയറക്ടർ സൂസൻ, കോലഞ്ചേരി ആശുപത്രിയിൽ പ്രദീപിനെ ചികിത്സിച്ച ഡോ. സുനിൽ ജോർജ്, വെടിയേറ്റ പ്രദീപ്, എ.ആർ ക്യാമ്പിലെ തോക്ക് വിദഗ്ധൻ എസ്.ഐ. സുനിൽ ബാബു എന്നവരാണ് സ്ഥലത്ത് എത്തിയത്. വരും ദിവസങ്ങളിൽ വെടിവെപ്പ് നടന്നതിന്‍റെ ഗ്രാഫിക് റപ്രസെന്‍റേഷൻ ഉൾപ്പെടെ തയാറാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. tdl mltm5 മൂലമറ്റം എ.കെ.ജി കവലയിൽ തെളിവെടുപ്പ് നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
