Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:35 AM IST Updated On
date_range 21 May 2022 5:35 AM ISTനിരോധിത പുകയില ഉല്‍പന്നങ്ങളും പഴകിയ ഭക്ഷ്യവസ്തുക്കളുമായി വ്യാപാരി അറസ്റ്റില്‍
text_fieldsbookmark_border
നെടുങ്കണ്ടം: ടൗണില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വിൽക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് നടത്തിയ പരിശോധനയില്‍ 82 പാക്കറ്റ് നിരോധിത പുകയില ഉൽപനങ്ങളും കാലഹരണപ്പെട്ട ഭക്ഷ്യവസ്തുക്കളും നിരോധിത കീടനാശിനികളുമായി വ്യാപാരി അറസ്റ്റില്‍. ബർകത് മൻസിൽ കാജ മൊയ്തീനാണ് (50) അറസ്റ്റിലായത്. റേഷന്‍കടകള്‍വഴി മാത്രം വിതരണം ചെയ്യേണ്ട 21 ലിറ്റര്‍ നീല മണ്ണെണ്ണ, പെട്രോള്‍ എന്നിവക്ക് പുറമെ സപ്ലൈകോ, റേഷന്‍കട എന്നിവ വഴി വിതരണം ചെയ്യുന്ന ആട്ടമാവിന്‍റെ ശേഖരവും കടയില്‍ കണ്ടെത്തി. പെട്രോള്‍, മൂന്ന് പാചകവാതക സിലിണ്ടറുകള്‍, നിരോധിത കീടനാശിനികളായ ഫ്യൂറിഡാന്‍, ഫോസ്ഫേറ്റ് തുടങ്ങിയവയും പിടിച്ചെടുത്തു. നെടുങ്കണ്ടം പടിഞ്ഞാറെ കവല മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള പലചരക്ക് കടയില്‍നിന്നാണ് ഇവ പിടികൂടിയത്. വൃത്തിഹീനമായി കിടന്ന കടക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാന്‍സ് ഉല്‍പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതിനിടയിലാണ് നിരോധിക്കപ്പെട്ട കീടനാശിനിയും കണ്ടെത്തിയത്. കാലഹരണപ്പെട്ട ആട്ടയടക്കം വസ്തുക്കള്‍ കുറഞ്ഞ വിലക്ക് അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കാണ് വിറ്റിരുന്നതെന്ന് പൊലീസ് പറഞ്ഞു. കട അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ഇതിന് മുമ്പും പലതവണ ഇയാളെ നെടുങ്കണ്ടം പൊലീസും എക്‌സൈസും പുകയില ഉല്‍പന്നങ്ങളുമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് സ്‌റ്റേഷനില്‍ മാത്രം ഇയാള്‍ക്കെതിരെ 15 കേസുകളുണ്ട്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. നെടുങ്കണ്ടം സി.ഐ ബി.എസ്. ബിനു, എസ്.ഐ അബ്ദുല്‍ റസാഖ്, ഉദ്യോഗസ്ഥരായ സുനില്‍, ജോസ്, യൂനസ്, ജയന്‍, ദീപു, സജീവ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നടത്തിയത്. idlndkm പിടിച്ചെടുത്ത നിരോധിത കീടനാശിനികളും ഉപയോഗയോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കളും 2. കടയില്‍ പൊലീസ് പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
