Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:28 AM IST Updated On
date_range 21 May 2022 5:28 AM ISTഅടിമാലി പഞ്ചായത്തോഫിസിന് മുന്നിൽ യു.ഡി.എഫ് പ്രതിഷേധം
text_fieldsbookmark_border
അടിമാലി: വികസന പദ്ധതികൾ അട്ടിമറിക്കുന്നുവെന്നും അഴിമതിയും ക്രമക്കേടും വ്യാപകമായെന്നും ആരോപിച്ച് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ പ്രതിഷേധ സമരം നടത്തി. ലൈഫ് മിഷൻ ഭവന പദ്ധതി നടപ്പാകുന്നില്ല, തൊഴിലുറപ്പ് മെറ്റീരിയൽ വർക്കുകൾ അട്ടിമറിക്കുന്നു, കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ ധർണ നടത്തിയത്. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. യു.ഡി എഫ് നേതാക്കളായ എം.പി. സൈനുദ്ദീൻ, എം.എം. നവാസ്, റെക്സൺ പോൾ, കെ.എ. കുര്യൻ, പി.എം. തങ്കച്ചൻ, കെ.കെ. ബാബു, മൈതീൻ വാച്ചാക്കൽ, അജി മുഹമ്മദ്, ഹാപ്പി വർഗീസ്, എസ്.എ. ഷാജാർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ കെ.എസ്. സിയാദ്, ടി.എസ്. സിദ്ദീഖ്, ദീപ രാജീവ്, അനസ് ഇബ്രാഹിം, ബാബു കെ.ജെ, ജിൻസി മാത്യു . ലിൻസിപൈലി, മനീഷ് നാരായണൻ എന്നിവർ പങ്കെടുത്തു. ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. Idl adi 1 panchayath ചിത്രം - അടിമാലി പഞ്ചായത്തിൽ യു.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
