Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസൗജന്യ മെഡിക്കൽ...

സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ കട്ടപ്പനയിൽ

text_fields
bookmark_border
കട്ടപ്പന: സെന്‍റ്​ ജോർജ് ഫൊറോന പള്ളിയിലെ പിതൃവേദി, എസ്.എം.വൈ.എം എന്നിവയുമായി സഹകരിച്ച് പാലാ മാർസ്ലീവ മെഡിസിറ്റി ഞായറാഴ്ച രാവിലെ 10 മുതൽ രണ്ടുവരെ സൗജന്യ മെഡിക്കൽ ക്യാമ്പ്​ നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ക്യാമ്പ്​ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. മാർസ്ലീവ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകുമെന്ന്​ പള്ളിവികാരി ഫാ. ജോസഫ് തെക്കേവയലിൽ പറഞ്ഞു. തുടർചികിത്സ ആവശ്യമുള്ളവർക്ക് മെഡിസിറ്റിയിൽ പ്രത്യേകം ഇളവുകളും ലഭിക്കും. ആകെ 500 പേർക്കാണ് പങ്കെടുക്കാൻ അവസരം. ഓസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മനു കിളികൊത്തിപ്പാറ, അസി. വികാരി ഫാ. നോബിൾ പൊടിമറ്റത്തിൽ, സണ്ണി തയ്യിൽ, നോബിൾ വേഴാമ്പത്തോട്ടം, കെ.സി. ചാക്കോ എന്നിവരും വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story