Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടിന്​ മുകളിൽ...

വീടിന്​ മുകളിൽ വിണ്ടുകീറി കൂറ്റൻ പാറ; ഭീതിയോടെ നാല്​ കുടുംബം

text_fields
bookmark_border
തൊടുപുഴ: വീടിന്​ സമീപം വിണ്ടുകീറി നിൽക്കുന്ന കൂറ്റൻ പാറ നാലു കുടുംബത്തിന്‍റെ ഉറക്കംകെടുത്തിയിട്ട്​ നാളുകളായി​. ജീവന്​ ഭീഷണി സൃഷ്ടിക്കുന്ന പാറ പൊട്ടിച്ച്​ നീക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ്​ പരാതി. മഴക്കാലംകൂടി എത്തിയതോടെ ഇവരുടെ നെഞ്ചിൽ തീയാണ്​. കുമാരമംഗലം പഞ്ചായത്തിൽ ഏഴല്ലൂർ പ്ലാന്‍റേഷനിലാണ്​ കൂറ്റൻ പാറ​. ഇതിന്​ താഴെയായി നാലു വീടുണ്ട്​. പതിറ്റാണ്ടുകളായി ഇവിടെ നിൽക്കുന്നതുകൊണ്ട്​ ആദ്യമൊന്നും പ്രശ്നമായി കണ്ടിരുന്നില്ല. എന്നാൽ, മേയ്​ ഒന്നിന്​ വലിയ ശബ്ദം പാറയിൽനിന്ന്​ കേട്ടതായി സമീപത്തെ വീട്ടുകാർ പറയു​ന്നു. പാറക്കടുത്ത്​ വന്ന്​ നോക്കുമ്പോഴാണ്​ വിള്ളൽ ശ്രദ്ധയിൽ​പെടുന്നത്​. ഇതോടെയാണ്​ ഭീതി ഉട​ലെടുത്തത്​. വിള്ളലിനിടയിലൂടെ മരവും വളരുന്നതിനാൽ ഉരുണ്ട്​ വരുമോ എന്ന പേടിയാണ്​​ ഇപ്പോൾ. ദിവസം കഴിയുന്തോറും വിള്ളൽ കൂടിവരുന്നതായി സമീപവാസികൾ പറയുന്നു​. പഞ്ചായത്തധികൃതർ, വില്ലേജ്​ ഓഫിസർ, തഹസിൽദാർ എന്നിവർക്കു പരാതി നൽകിയിട്ടുണ്ട്​. ഏഴല്ലൂർ പ്ലാ​ന്‍റേഷൻ ആറുകണ്ടത്തിൽ രാജുമോൻ, അറയ്ക്കൽ സബിത അനീഷ്​, മേരി അഗസ്റ്റിൻ എന്നിവരുടെ വീടാണ്​ പാറക്ക്​ സമീപം ഉള്ളത്​​. ഇതിന്​ താഴെയും വീടുകളുണ്ട്​. വീടുകളുടെ 15 മീറ്റർ മാത്രം അകലത്തിലാണ്​ പാറ​. തങ്ങൾക്ക്​ എങ്ങോട്ടും പോകാൻ ഇടമില്ലെന്നും അധികൃതർതന്നെ അടിയന്തരമായി ഇടപെട്ട്​ പ്രശ്നപരിഹാരം കാണണമെന്നുമാണ്​ ഇവരുടെ ആവശ്യം​. അതേസമയം, സ്ഥലം സന്ദർശിച്ചതായും സംഭവത്തിന്‍റെ ഗൗരവം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ പാറ പൊട്ടിച്ച്​ നീക്കാൻ എസ്റ്റിമേറ്റ്​ എടുക്കാൻ നിർദേശം നൽകിയതായും കലക്ടർക്ക്​ റിപ്പോർട്ട്​ നൽകിയതായും തൊടുപുഴ തഹസിൽദാർ മോഹനകുമാരൻ നായർ 'മാധ്യമ'ത്തോട്​ പറഞ്ഞു. ​TDL PARA വീടുകൾക്ക്​ ഭീഷണിയായി വിള്ളൽ വീണ്​ നിൽക്കുന്ന കൂറ്റൻ പാറ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story