Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 5:28 AM IST Updated On
date_range 21 May 2022 5:28 AM ISTമലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ത്തി
text_fieldsbookmark_border
മുട്ടം: മൂവാറ്റുപുഴയിലെ പ്രളയ സാധ്യത കണക്കിലെടുത്ത് . 40 മീറ്ററിന് മുകളിലായിരുന്ന ജലനിരപ്പ് താഴ്ത്തി 38.20 മീറ്ററിലെത്തിച്ചു. എം.വി.ഐ.പി എക്സിക്യൂട്ടിവ് എൻജിനീയറുടെ നിർദേശപ്രകാരമാണ് ജലനിരപ്പ് താഴ്ത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ മഴക്കാലത്ത് മൂവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇതിനൊപ്പം മലങ്കര ഡാമിലെ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ നിരവധി വീടുകൾ വെള്ളത്തിലാകുകയും ചെയ്തു. ഇതേത്തുടർന്ന് മൂവാറ്റുപുഴ എം.എൽ.എ മാത്യൂ കുഴൽനാടന്‍റെ നേതൃത്വത്തിൽ വകുപ്പ് മേധാവികളുടെ യോഗം ചേർന്ന് മഴക്കാലത്ത് മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കണമെന്ന് തീരുമാനം എടുത്തിരുന്നു. 36.9 മീറ്ററിൽ നിലനിർത്തണമെന്നായിരുന്നു തീരുമാനം. ഇതിലേക്ക് എത്തിച്ചാൽ വിവിധ പഞ്ചായത്തുകളിലെ 20ൽ അധികം കുടിവെള്ള സ്രോതസ്സുകൾ പൂർണമായി വറ്റുമെന്ന് ഉറപ്പാണ്. ആയതിനാൽ ജലവകുപ്പ് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm ജലനിരപ്പ് താഴ്ന്ന മലങ്കര ജലാശയം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
