Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപേപ്പർ വിലവർധന: പ്രസ്​...

പേപ്പർ വിലവർധന: പ്രസ്​ ഉടമകൾ പ്രതിഷേധിച്ചു

text_fields
bookmark_border
തൊടുപുഴ: അനിയന്ത്രിതമായ പേപ്പർ വില വർധനക്കും അവശ്യസാമഗ്രികളുടെ വിലക്കയറ്റത്തിനും ജി.എസ്.ടി നിരക്ക് വർധനക്കുമെതിരെ കേരള പ്രിന്‍റേഴ്സ് അസോ. സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്‍റെ ഭാഗമായി അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ജില്ലയിലെ മുഴുവൻ പ്രസുകളും അടച്ചിട്ട്​ തൊടുപുഴ സിവിൽ സ്​റ്റേഷന്​ മുന്നിൽ നടത്തിയ ധർണ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും നൂറ്റാണ്ടുകൾ പഴക്കമുള്ളതും അത്യാവശ്യ സർവിസുമായ പ്രിന്‍റിങ്​ വ്യവസായത്തെ സംരക്ഷിക്കാൻ സത്വരനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ മധു തങ്കശ്ശേരി അധ്യക്ഷതവഹിച്ചു. ധർണയിൽ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്, നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ജോൺ, തൊടുപുഴ മർച്ചന്‍റ്​സ്​ അസോ. പ്രസിഡന്‍റ്​ രാജു തരണിയിൽ, കെ.എസ്.എസ്.ഐ.എ ജില്ല പ്രസിഡന്‍റ്​ ബേബി ജോർജ്, കെ.പി.എ സംസ്ഥാന രക്ഷാധികാരി പാറത്തോട് ആന്‍റണി, കെ.പി.എ സംസ്ഥാന സെക്രട്ടറിയും ജില്ല നിരീക്ഷകനുമായ പി. കെ. സുരേന്ദ്രൻ, കെ.എച്ച്.ആർ.എ സംസ്ഥാന വർക്കിങ്​ പ്രസിഡന്‍റ്​ എം.എൻ. ബാബു, എ.എ.ഡബ്ല്യു.കെ ജില്ല പ്രസിഡന്‍റ്​ വിനോദ് സിൻസിയർ, ഹ്യുമൻ റൈറ്റ്സ് അസോ. സംസ്ഥാന പ്രസിഡന്‍റ്​ ജഗൻ ജോർജ്, കെ.പി.എ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടോം ചെറിയാൻ, ജോയി ഉദയ, ജില്ല ജനറൽ സെക്രട്ടറി ദിലീപ് ലാൽ, ട്രഷറർ പോൾസൺ മാത്യു എന്നിവർ സംസാരിച്ചു. ​TDL PRINTING PRESS പ്രസുടമകൾ തൊടുപുഴ സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story