Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപന്നിയാർകൂട്ടിയിൽ...

പന്നിയാർകൂട്ടിയിൽ പിക്അപ് വാൻ മറിഞ്ഞു

text_fields
bookmark_border
പന്നിയാർകൂട്ടിയിൽ പിക്അപ് വാൻ മറിഞ്ഞു
cancel
അടിമാലി: പന്നിയാർകൂട്ടിയിൽ മാങ്ങ കയറ്റിവന്ന പിക്അപ് വാൻ റോഡിന്‍റെ തിട്ടയിലിടിച്ചുമറിഞ്ഞു. നിരവധി അപകടങ്ങൾ നടന്നിട്ടുള്ള കുളത്രക്കുഴി ഈറക്കുഴ വളവിന് സമീപം വ്യാഴാഴ്ച പുലർച്ചയാണ് അപകടം. തമിഴ്നാട്ടിൽനിന്ന്​ മാങ്ങകയറ്റി പെരുമ്പാവൂർ ഭാഗത്തേക്കുപോയ പെരുമ്പാവൂർ സ്വദേശിയുടെ പിക്അപ് വാനാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കില്ല. ഇറക്കത്തിലുള്ള വലിയ വളവിൽ നിയന്ത്രണംവിട്ട് റോഡരികിലുള്ള കട്ടിങ്ങിൽ ഇടിച്ച് ഓടയിലേക്ക് മറിയുകയായിരുന്നു. ഇതിന്​ മുകളിലെ വളവിൽ മിൽക്ക് ടാങ്കർ ഉൾപ്പെടെ നാല് വലിയ വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. ഇറക്കത്തിലെ കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെടുന്നതാണ് അപകടകാരണം. രാജാക്കാട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മുമ്പ്​ ലോറി അപകടത്തിൽ ഒരാൾ മരിച്ചെങ്കിലും റോഡിന്‍റെ അലൈൻമെന്‍റ്​ മാറ്റാൻ നടപടി ഉണ്ടായിട്ടില്ല. idl adi 8 pic up ചിത്രം: പന്നിയാർകൂട്ടിയിൽ അപകടത്തിൽപ്പെട്ട പിക്​അപ് വാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story