Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:35 AM IST Updated On
date_range 19 May 2022 5:35 AM ISTബാബരി ആവർത്തിക്കാനുള്ള ഫാഷിസ്റ്റ് ശ്രമം അനുവദിക്കരുത് -എസ്.എസ്.എഫ്
text_fieldsbookmark_border
തൊടുപുഴ: കാശിയിലെ ഗ്യാൻവാപി മസ്ജിദിൽ അവകാശ വാദമുന്നയിച്ച് ബാബരി ആവർത്തിക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങളെ രാജ്യം ഒന്നിച്ച് ചെറുക്കണമെന്ന് എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി. എസ്.എസ്.എഫ് സംഘടിപ്പിച്ച തർത്തീൽ ഹോളി ഖുർആൻ പ്രിമിയോയുടെ ഗ്രാൻഡ് ഫിനാലെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്‍റ് കെ.വൈ. നിസാമുദ്ദീൻ ഫാളിലി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി സി.എൻ. ജാഫർ, മുസ്‌ലിം ജമാഅത്ത് ജില്ല പ്രസിഡന്‍റ് ജഅ്ഫർ കോയ തങ്ങൾ, സെക്രട്ടറി ടി.കെ. അബ്ദുൽ കരീം സഖാഫി, അഹമദ് ജിഫ്രി തങ്ങൾ, എം.പി. അബ്ദുൽകരീം സഖാഫി, ശിഹാബുദ്ദീൻ സഖാഫി, എ.ജെ. അജ്മൽ സഖാഫി എന്നിവർ സംസാരിച്ചു. ശാഫി സഖാഫി മുണ്ടമ്പ്ര ഖുർആൻ പ്രഭാഷണത്തിന് നേതൃത്വം നൽകി. TDL thartheel: എസ്.എസ്.എഫ് തർത്തീൽ ഹോളി ഖുർആൻ പ്രിമിയോ ഗ്രാൻഡ് ഫിനാലെ ദേശീയ പ്രസിഡന്‍റ് ഡോ. ഫാറൂഖ് നഈമി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story