Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലുകള്‍...

കാലുകള്‍ കൂട്ടിക്കെട്ടി ഡാമിൽ തള്ളിയ നായെ അഗ്​നിരക്ഷസേന രക്ഷിച്ചു

text_fields
bookmark_border
കാലുകള്‍ കൂട്ടിക്കെട്ടി ഡാമിൽ തള്ളിയ നായെ അഗ്​നിരക്ഷസേന രക്ഷിച്ചു
cancel
കാലുകള്‍ കൂട്ടിക്കെട്ടി ഡാമിൽ തള്ളിയ നായെ രക്ഷിച്ചു മൂന്നാർ: കാലുകള്‍ കൂട്ടിക്കെട്ടി ചാക്കിലാക്കി ഡാമിൽ തള്ളിയ നായെ നാട്ടുകാരും അഗ്​നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. പഴയ മൂന്നാറിലെ ഹെഡ് വര്‍ക്‌സ് ഡാമിലേക്കാണ്​ തള്ളിയത്​. കഴിഞ്ഞ ദിവസം ഡാമിനോട്​ ചേര്‍ന്ന്​ കേബിള്‍ വലിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് കരച്ചില്‍ കേട്ടത്. നാട്ടുകാർക്ക് ഡാമിലേക്ക് ഇറങ്ങാന്‍ കഴിയാത്തതിനാല്‍ മൂന്നാറിലെ അഗ്​നിരക്ഷാ സേനയെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സേനാംഗങ്ങള്‍ കയറുകെട്ടി ഡാമിൽ ഇറങ്ങി രക്ഷിച്ചു. കടുത്ത തണുപ്പില്‍ ശ്വാസം കിട്ടാതെ വിഷമിച്ച നായ്​ അവശ നിലയിലായിരുന്നു. നായോട് കൊടും ക്രൂരത കാട്ടിയവരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ചിത്രം 1 നായെ അഗ്​നിരക്ഷാ സേനാംഗങ്ങള്‍ രക്ഷപ്പെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story