Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:32 AM IST Updated On
date_range 19 May 2022 5:32 AM ISTകോളനി വികസനത്തിന് ഒരുകോടി വീതം -മന്ത്രി റോഷി അഗസ്റ്റിന്‍
text_fieldsbookmark_border
ഇടുക്കി: ഇടുക്കി നിയോജകമണ്ഡലത്തില്‍ വാഴത്തോപ്പ് പഞ്ചായത്തിലെ 56 കോളനി, കട്ടപ്പന നഗരസഭയിലെ കൗന്തി കോളനി എന്നീ പട്ടികജാതി കോളനികളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി വീതം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍പ്പെടുത്തി പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണിത്. കോളനികളുടെ അടിസ്ഥാനസൗകര്യ വികസനത്തിനാണ് പ്രാധാന്യം നല്‍കുക. റോഡുകളുടെ നവീകരണം, തെരുവ് വിളക്കുകള്‍, കുടിവെള്ള പദ്ധതികള്‍, സാനിറ്റേഷന്‍ പ്രവൃത്തികള്‍, വൈദ്യുതീകരണം, പൊതുഹാളുകള്‍, അംഗൻവാടികള്‍ എന്നിവയുടെയെല്ലാം നവീകരണം ഇതില്‍പ്പെടും. കഴിഞ്ഞ പ്രളയകാലത്ത് ഏറെ നാശനഷ്ടം സംഭവിച്ച മേഖലയാണ് 56 കോളനി. കട്ടപ്പന നഗരസഭയിലെ കാല്‍വരി മൗണ്ട് മലനിരകളോട് ചേര്‍ന്നു കിടക്കുന്ന പ്രദേശം ആണ് കൗന്തി. ഉയര്‍ന്ന പ്രദേശമായതിനാല്‍ ഇവിടെ ഗതാഗതസൗകര്യങ്ങള്‍ എത്തിക്കുക, കുടിവെള്ള മാര്‍ഗങ്ങള്‍ ഉറപ്പാക്കുക, നടപ്പാത നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ക്കാകും മുന്‍തൂക്കം നല്‍കുക. പാറക്കെട്ടിൽ താമസിക്കുന്ന കുടുംബത്തിന് ലൈഫ് മിഷനിൽനിന്ന് സഹായം നൽകണം -മനുഷ്യാവകാശ കമീഷൻ തൊടുപുഴ: പീരുമേട് പഞ്ചായത്തിലെ അമ്പത്തിയഞ്ചാം മൈലിന് സമീപം രാജമുടിയിൽ പാറക്കെട്ടിൽ താമസിക്കുന്ന നസീമക്ക് ലൈഫ് മിഷനിൽനിന്ന് ധനസഹായം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. പീരുമേട് പഞ്ചായത്ത് സെക്രട്ടറിക്കാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവ് നൽകിയത്. നസീമക്ക് ഒരു ലക്ഷം രൂപ പ്രളയധനസഹായം അനുവദിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. പരാതിക്കാരിയെ ലൈഫ്മിഷൻെറ അർഹത ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിൽ എത്രയും വേഗം നടപടി സ്വീകരിക്കാൻ കമീഷൻ ആവശ്യപ്പെട്ടു. പ്രളയത്തിൽ ഒറ്റമുറി വീട് നശിച്ചശേഷം വാടക വീട്ടിലാണ് നസീമ താമസിച്ചിരുന്നത്. നസീമയുടെ അഞ്ചംഗ കുടുംബത്തിന് വരുമാനം മുടങ്ങിയതോടെ വാടക നൽകാൻ നിവൃത്തിയില്ലാതായി. മറ്റു മാർഗങ്ങൾ ഇല്ലാതെ വന്നതോടെ പുറമ്പോക്കിൽ ഷെഡ്ഡ് കെട്ടി താമസം തുടങ്ങി. സ്വന്തമായി ഒരു വീടിനുവേണ്ടി നസീമ മുട്ടാത്ത വാതിലുകളില്ല. പഴയ സാരിയും പുല്ലും മരക്കമ്പിൽ ചേർത്തുകെട്ടിയാണ് പാറക്കെട്ടിന് മുകളിൽ ഷെഡ്ഡ് ഉണ്ടാക്കി നസീമയും രണ്ടു മക്കളും മരുമകനും മൂന്നു വയസ്സുള്ള പേരക്കുട്ടിയും താമസിക്കുന്നത്. നസീമയുടെ ഭർത്താവ് വർഷങ്ങൾക്ക് മുമ്പു ഇവരെ ഉപേക്ഷിച്ചുപോയി. തൊഴിലുറപ്പ് ജോലിയിൽനിന്ന് കിട്ടിയിരുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലർത്തിയിരുന്നത്. മനുഷ്യാവകാശ പ്രവർത്തകൻ ഗിന്നസ് മാടസാമിയുടെ പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story