Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:31 AM IST Updated On
date_range 19 May 2022 5:31 AM IST'ജില്ല ആശുപത്രിയിലെ മാലിന്യം ജനങ്ങൾക്ക് ഭീഷണി'
text_fieldsbookmark_border
തൊടുപുഴ: ജില്ല ആശുപത്രിയിൽനിന്നുള്ള മാലിന്യം തൊടുപുഴയിലെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ മനുഷ്യാവകാശ കമീഷന് റിപ്പോർട്ട് സമർപ്പിച്ചതായി ആർ.എസ്.പി ജില്ല സെക്രട്ടേറിയറ്റ് അംഗവും ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി അംഗവുമായ വി.എസ്. അബ്ബാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. നാളുകളായി ആശുപത്രിയുടെ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം മുറ്റത്തുകൂടി ഒഴുകി ഓടയിലും അവിടെനിന്ന് സമീപത്തെ തോട്ടിലും തുടർന്ന് തൊടുപുഴയാറ്റിലും എത്തുകയാണ്. ഇതിന് തൊട്ടുതാഴെയാണ് തൊടുപുഴയിലെ ജനങ്ങൾക്ക് ശുദ്ധജലമെത്തിക്കുന്ന ജല അതോറിറ്റിയുടെ പമ്പ് ഹൗസ്. ഈ സംഭവം ചൂണ്ടിക്കാട്ടി താൻ സംസ്ഥാന മനുഷ്യാവകാശ കമീഷന് പരാതി നൽകിയതിൻെറ അടിസ്ഥാനത്തിലാണ് ഡി.എം.ഒ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചതെന്ന് അബ്ബാസ് പറഞ്ഞു. മാലിന്യം ഒഴുകുന്നതുമൂലം 50 മീറ്റർ ചുറ്റളവിൽ ദുർഗന്ധം വമിക്കുകയാണെന്നും അടിയന്തര നടപടി ആവശ്യമാണെന്നും റിപ്പോർട്ടിലുണ്ട്. ഇതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥന്മാരെ സർവിസിൽനിന്ന് മാറ്റിനിർത്തി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് അബ്ബാസ് ആവശ്യപ്പെട്ടു. ജില്ല നീന്തൽ ചാമ്പ്യൻഷിപ് തൊടുപുഴ: ജില്ല ജൂനിയർ, സബ് ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ് 22ന് രാവിലെ 11 മുതൽ വണ്ടമറ്റം അക്വാട്ടിക് സെന്‍ററിൽ നടക്കും. അഞ്ച് ഗ്രൂപ്പുകളായാണ് മത്സരം. ഫോൺ: 944 7223674. വിമുക്തഭടന്മാര്‍ക്ക് തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം തൊടുപുഴ: 2000 ജനുവരി ഒന്ന് മുതല്‍ 2022 മാര്‍ച്ച് 31വരെ കാലയളവില്‍ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ട്ടപ്പെട്ട വിമുക്തഭടന്മാര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം. നേരിട്ടോ ദൂതന്‍ വഴിയോ തപാല്‍ മാര്‍ഗമോ 31വരെ പുതുക്കാമെന്ന് ജില്ല സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 04862 222904.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story