Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതുടർച്ചയായ മഴ: മലങ്കര...

തുടർച്ചയായ മഴ: മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി

text_fields
bookmark_border
തുടർച്ചയായ മഴ:  മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ത്തി
cancel
മുട്ടം: തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് മലങ്കര ജലാശയത്തിലെ ഷട്ടറുകൾ ഉയർത്തി. മുൻകരുതലി‍ൻെറ ഭാഗമായാണ് ജലനിരപ്പ് താഴ്ത്തി ക്രമീകരിച്ചത്. മഴവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ച് ജലമെത്തിയാൽ ഡാമിന് കേടുപാട് സംഭവിക്കാതിരിക്കാനും പൊടുന്നനെ തുറന്നുവിട്ട് താഴ്ഭാഗങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാനുമാണ് നടപടി. മൂന്ന്​ ഷട്ടറുകൾ 40 സെന്‍റിമീറ്റർ വീതം ഉയർത്തി. 39.5 മീറ്ററാണ് ഇന്നലെ രാവിലത്തെ ജലനിരപ്പ്. വരുംദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാൽ ജലനിരപ്പ് താഴ്ത്തി ക്രമീകരിക്കുന്നതിനാണ് ആലോചന. മഴ ശക്തിയാർജിച്ചാൽ വരും ദിവസങ്ങളിൽ കൂടുതൽ ഷട്ടറുകൾ ഉയർത്തി കൂടുതൽ ജലം തൊടുപുഴ ജലാശയംവഴി ഒഴുക്കിക്കളയും. tdl mltm തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് മലങ്കര ജലാശയത്തിലെ ജലനിരപ്പ് താഴ്ത്തി ക്രമീകരിച്ചപ്പോൾ ഡാമുകളിലെ സൈറണ്‍ ഇന്ന്​ ട്രയല്‍റണ്‍ നടത്തി പരിശോധിക്കും തൊടുപുഴ: കാലവര്‍ഷവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കല്ലാര്‍, ഇരട്ടയാര്‍, ചെറുതോണി എന്നീ ഡാമുകളില്‍ സ്ഥാപിച്ചിട്ടുള്ള സൈറ‍ൻെറ സാങ്കേതിക തകരാറുകള്‍ പരിശോധിക്കുന്നതിനായി ബുധനാഴ്ച രാവിലെ 10ന്​ ചെറുതോണി, ഇരട്ടയാര്‍ ഡാമുകളിലും ഉച്ചക്ക് ഒരുമണിക്ക് കല്ലാര്‍ ഡാമിലും സൈറന്‍ ട്രയല്‍ റണ്‍ നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് കലക്ടര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story