Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:28 AM IST Updated On
date_range 17 May 2022 5:28 AM ISTഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലെ കോൺക്രീറ്റ് കാലുകൾ കനാലിലെറിഞ്ഞ നിലയിൽ
text_fieldsbookmark_border
* മോട്ടോർ വാഹന വകുപ്പ് തൊടുപുഴ പൊലീസിൽ പരാതി നൽകി തൊടുപുഴ: ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ അതിർത്തി നിർണയിക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കാലുകൾ സാമൂഹികവിരുദ്ധർ നശിപ്പിച്ച നിലയിൽ. തൊടുപുഴ സബ് ആർ.ടി.സി ഓഫിസിന് ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കോലാനിയിൽ എം.വി.ഐ.പി മോട്ടോർ വാഹന വകുപ്പിന് കൈമാറിയ സ്ഥലത്ത് അതിർത്തി നിർണയിക്കാൻ നാട്ടിയ പോസ്റ്റുകളാണ് നശിപ്പിച്ചത്. തിങ്കളാഴ്ച ഡ്രൈവിങ് ടെസ്റ്റിന് ചെന്നവരാണ് കോൺക്രീറ്റ് കാലുകൾ തകർത്ത് തൊട്ടടുത്തുള്ള കനാലിൽ എറിഞ്ഞ നിലയിൽ കണ്ടെത്തിയത്. ടെസ്റ്റ് നടത്തുമ്പോൾ അപകടം ഉണ്ടാകാതെ കെട്ടിയിരുന്ന റോപ് ബാരിയറും കാണാനില്ല. അന്വേഷണം ആവശ്യപ്പെട്ട് ജോയന്‍റ് ആർ.ടി.ഒ തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നൽകി. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പദ്ധതി (എം.വി.ഐ.പി) അധികൃതർ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ മോട്ടോർ വാഹന വകുപ്പിന് കൈമാറിയ സ്ഥലത്തിന്‍റെ ഒരുഭാഗം കളിസ്ഥലമാണെന്ന് അവകാശപ്പെട്ട് ചിലർ രംഗത്തെത്തിയത് തർക്കത്തിനിടയാക്കിയിരുന്നു. തുടർന്ന്, തൊടുപുഴ സി.ഐയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. തൊടുപുഴ തഹസിൽദാർ ജോസ്കുട്ടി, ജോയന്‍റ് ആർ.ടി.ഒ എസ്.എസ്. പ്രദീപ്, എസ്.ഐ കൃഷ്ണൻനായർ, എം.വി.ഐ.പി അസി. എക്സിക്യൂട്ടിവ് എൻജിനീയർ രമ്യ എന്നിവരുടെ സാന്നിധ്യത്തിൽ താലൂക്ക് സർവേയർ അതിർത്തി അളന്നുതിരിച്ച് കല്ലിട്ട് നൽകുകയായിരുന്നു. ഈ കല്ലുകളാണ് അജ്ഞാതർ തകർത്ത് കനാലിലെറിഞ്ഞത്. സംഭവത്തിൽ കേസെടുത്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. TDL CONCREAT POST ഗ്രൗണ്ടിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് കാലുകൾ തകർത്ത നിലയിൽ സംവരണ വിഭാഗ റേഷന്‍ ലൈസന്‍സി നിയമനം തൊടുപുഴ: ജില്ലയിലെ വിവിധ താലൂക്കുകളിലായി ലൈസന്‍സ് സ്ഥിരമായി റദ്ദ് ചെയ്ത 20 റേഷന്‍കടകളിലേക്ക് സംവരണ വിഭാഗത്തില്‍നിന്ന് പുതിയ ലൈസന്‍സികളെ നിയമിക്കാൻ വിജ്ഞാപനം ക്ഷണിച്ചു. പള്ളിക്കവല (വനിത/വനിത സഹകരണ സംഘം), ഏഴുമുട്ടം, കുതിരക്കല്ല്, കോഴിക്കാനം, ബൈസണ്‍വാലി, ചെമ്പകകുഴി, മങ്കുവ, കോലാഹലമേട്, എം.എസ് ഹോസ്പിറ്റല്‍ റോഡ്, കുളമാവ്, കീരിത്തോട്, നല്ലതണ്ണി, സ്വര്‍ണവിലാസം (പട്ടികജാതി /പട്ടികജാതി സഹകരണ സംഘം), ഒറ്റല്ലൂര്‍, മണക്കാട് റോഡ്, തട്ടേക്കണ്ണി, ആല്‍പ്പാറ, വെങ്ങല്ലൂര്‍ ഷാപ്പുംപടി, പാറത്തോട്, ചേരിയാര്‍ (ഭിന്നശേഷി/ഭിന്നശേഷി സഹകരണ സംഘം) എന്നിവിടങ്ങളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചത്. ജൂണ്‍ 26 മൂന്ന് മണിക്കകം മതിയായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ജില്ല സപ്ലൈ ഓഫിസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫിസ്, ബ്ലോക്ക് / ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ് ഓഫിസുകളിലും ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ല സപ്ലൈ ഓഫിസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിലും ലഭിക്കും. ഫോണ്‍: 04862-232321.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story