Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅപകടഭീഷണിയായി...

അപകടഭീഷണിയായി ഇളകിയാടുന്ന വഴിവിളക്ക്

text_fields
bookmark_border
അപകടഭീഷണിയായി ഇളകിയാടുന്ന വഴിവിളക്ക്
cancel
നെടുങ്കണ്ടം: യാത്രക്കാരുടെ തലക്കുമീതെ നിലംപൊത്താറായി ഉപയോഗയോഗ്യമല്ലാത്ത സോഡിയം വേപ്പര്‍ലാമ്പ്. നെടുങ്കണ്ടം മിനി സിവില്‍ സ്​റ്റേഷനിലേക്ക് പോകുന്ന പാതയോരത്താണ് ഏതുസമയത്തും നിലംപൊത്താറായ അവസ്ഥയില്‍ ഇളകിയാടുന്ന വഴിവിളക്കുള്ളത്​. വര്‍ഷങ്ങളായി ഉപയോഗശൂന്യമായ ഈ ലാമ്പ് അഴിച്ചുമാറ്റാന്‍ വൈദ്യുതി ബോര്‍ഡോ പഞ്ചായത്തോ തയാറാവുന്നില്ല. ദിനേന ആയിരത്തിലധികം ആളുകളും നൂറുകണക്കിന്​ വാഹനങ്ങളും തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന റോഡിനോട് ചേര്‍ന്ന് റവന്യൂ ക്വാര്‍ട്ടേഴ്‌സിന് മുന്നിലാണ് വഴിവിളക്ക്​. താലൂക്ക് ആശുപത്രി, ബ്ലോക്ക്​ പഞ്ചായത്ത് ഓഫിസ്, മിനി സിവില്‍സ്‌റ്റേഷന്‍, കോടതികള്‍, നികുതി ഓഫിസുകള്‍ തുടങ്ങി നിരവധി സര്‍ക്കാര്‍ ഓഫിസുകളിലേക്ക് പോകുന്ന വഴിയിലാണ് കേവലം ചെറിയ ഒരു വയറില്‍ ലാമ്പ് ആടിനില്‍ക്കുന്നത്. ചെറിയ കാറ്റില്‍പോലും ലാമ്പ് ഇളകിയാടുന്ന അവസ്ഥയാണ്​. idl ndkm ഇളകിയാടുന്ന സോഡിയം വേപ്പര്‍ലാമ്പ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story