Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുട്ടികള്‍ക്കായി...

കുട്ടികള്‍ക്കായി ദ്വിദിന പരിശീലനം

text_fields
bookmark_border
മറയൂർ: ജില്ല ശിശുക്ഷേമ സമിതി ആഭിമുഖ്യത്തില്‍ ഹൈസ്കൂൾ, ഹയർ സെക്കൻഡറി കുട്ടികള്‍ക്കായി ദ്വിദിന അവധിക്കാല പരിപാടികള്‍ 16ന് രാവിലെ 10ന് മറയൂര്‍ നാച്ചിവയല്‍ എസ്​.എസ്​.കെ ഹാളില്‍ സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ.ജെ.എസ്​. ഷിജുഖാന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്നവര്‍ പേര്, വയസ്സ്​, ക്ലാസ്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ 15നകം 9447963226 ഫോണ്‍നമ്പറില്‍ വാട്സ്​​ആപ് സന്ദേശമായി അറിയിക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു. രജിസ്ട്രേഷന്‍ 16ന് രാവിലെ 9.30ന് ആരംഭിക്കും. കെ.എസ്.എസ്.പി.യു ജില്ല സമ്മേളനം നാളെ ചെറുതോണി: സർവിസ് പെൻഷനേഴ്സ് യൂനിയൻ ജില്ല സമ്മേളനം തിങ്കളാഴ്ച ചെറുതോണി വ്യാപാരഭവനിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ കെ.കെ. സുകുമാരൻ അധ്യക്ഷതവഹിക്കും. ജില്ലയിലെ 11 ബ്ലോക്കുകളിൽനിന്ന്​ 7156 അംഗങ്ങളെ പ്രതിനിധീകരിച്ച് 140 കൗൺസിൽ അംഗങ്ങൾ പങ്കെടുക്കും. പരിപാടികൾ ഇന്ന്​ *നാടുകാണി ട്രൈബൽ ആർട്​സ്​ ആൻഡ്​ സയൻസ്​ കോളജ്​: ഐക്യ മലഅരയ മഹാസഭ വാർഷിക സമ്മേളനം -10.00 *മണക്കാട്​ നരസിംഹസ്വാമി ക്ഷേത്രം: നരസിംഹ ജയന്തി ആഘോഷം; വിശേഷാൽ പൂജകൾ -രാവിലെ 10.00 *നെടിയശാല ചാപ്പൽ: വാഴ്തപ്പെട്ട ദൈസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തോട്​ അനുബന്ധിച്ച്​ രൂപത അധ്യക്ഷന്‍റെ കാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പണം -4.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story