Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമഴ കനക്കുന്നു; ഇടുക്കി...

മഴ കനക്കുന്നു; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്ന് തുടങ്ങി

text_fields
bookmark_border
P/4 lead.. മൂലമറ്റം: മഴ ശക്തിയാർജിച്ചതോടെ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയർന്ന് തുടങ്ങി. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ്​ ജലനിരപ്പ് ഉയർന്ന് തുടങ്ങിയത്. ചൊവ്വാഴ്ച 2339.1 അടിയായിരുന്ന ജലനിരപ്പ് ശനിയാഴ്ച 2339.62 അടിയിലേക്ക് എത്തി. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തിയാർജിച്ചതും നീരൊഴുക്ക് വർധിച്ചതുമാണ് ജലനിരപ്പ് ഉയരാൻ കാരണം. മേയ്​ പത്തിന്​ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് 104.8 മില്ലീമീറ്റർ മഴ ലഭിച്ചു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ യഥാക്രമം 27.2, 22.80, 9.6 മില്ലീമീറ്റർ എന്നിങ്ങനെയാണ് ലഭിച്ച മഴ. ഇടുക്കി ഡാമിലെ ജലമുപയോഗിച്ച് വെള്ളിയാഴ്ച മൂലമറ്റം നിലയത്തിൽ 5.909 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ഇടുക്കി ഡാമിൽ അവശേഷിക്കുന്ന ജലം ഉപയോഗിച്ച് 814.85 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാകും. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ എല്ലാം കൂടി 1352.271 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ അവശ്യമായ ജലമാണ് അവശേഷിക്കുന്നത്. ഇത് പൂർണ സംഭരണശേഷിയുടെ 33 ശതമാനമാണ്. സംസ്ഥാനത്തെ കെ.എസ്.ഇ.ബി അണക്കെട്ടുകളിലെ ജലനിരപ്പ് (ശതമാനത്തിൽ) ഇടുക്കി 37, പമ്പ 30, ഷോളയാർ എട്ട്​, ഇടമലയാർ 31, കുണ്ടള 47, മാട്ടുപ്പെട്ടി 42, കുറ്റ്യാടി ഏഴ്​, നേര്യമംഗലം 45, പൊന്മുടി 49, പെരിങ്ങൽ‍ക്കുത്ത് 50, ലോവർ പെരിയാർ 71. Box കൺട്രോൾ റൂം തുറന്നു തൊടുപുഴ: ജില്ലയിൽ മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ ജില്ല, താലൂക്കുതലങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു. ഫോൺ നമ്പറുകൾ ചുവടെ: ജില്ലതല കൺട്രോൾ റൂം: 9383463036, 7034447100, 04868 233111, 04868 233130. താലൂക്കുതല കൺട്രോൾ റൂമുകൾ: ദേവികുളം 04865 264231, ഇടുക്കി 04862 235361, പീരുമേട്​ 04869 232077, തൊടുപുഴ 04862 222503, ഉടുമ്പൻചോല 04868 232050.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story