Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ്യാജ തിരിച്ചറിയിൽ...

വ്യാജ തിരിച്ചറിയിൽ കാർഡുകൾ മുട്ടത്തും

text_fields
bookmark_border
വ്യാജ തിരിച്ചറിയിൽ കാർഡുകൾ മുട്ടത്തും
cancel
തൊടുപുഴ: കാർഷിക വികസന ബാങ്കിന്‍റെ വ്യാജമെന്ന്​ സംശയിക്കുന്ന​ തിരിച്ചറിയൽ കാർഡുകൾ പിടികൂടി. കാർഡുമായി വിതരണത്തിനെത്തിയതായി സംശയിക്കുന്ന കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന തൊടുപുഴ കാർഷിക വികസന ബാങ്കിലെ അംഗങ്ങളായ 10 പേരുടെ തിരിച്ചറിയൽ കാർഡുകളാണ് മുട്ടം ടൗണിന്​ സമീപത്തുവെച്ച് യു.ഡി.എഫ് പ്രവർത്തകർ പിടികൂടിയത്. കേരള കോൺഗ്രസ് എം നേതാവിന്‍റെ കാറിൽനിന്നാണ് കാർഡ് പിടികൂടിയതെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. കാർഡ് പിടികൂടിയ ഉടൻ നേതാവ്​​ അടക്കമുള്ളവർ കടന്നുകളഞ്ഞതായി യു.ഡി.എഫ് പ്രവർത്തകർ പറഞ്ഞു. തിരിച്ചറിയൽ കാർഡുകൾക്കൊപ്പം എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സഹകരണ സംരക്ഷണ മുന്നണിയുടെ നോട്ടീസും വോട്ടിങ് നമ്പർ സ്ലിപ്പും കണ്ടെത്തി. യു.ഡി.എഫ് പ്രവർത്തകർ അറിയിച്ചതനുസരിച്ച് മുട്ടം പൊലീസ് എത്തി 10 കാർഡും കാറും കസ്റ്റഡിയിലെടുത്തു. ഇവിടെനിന്ന്​ ലഭിച്ച തിരിച്ചറിയിൽ കാർഡുകൾ സഹകരണ വകുപ്പ് രജിസ്ട്രാറുമായി ബന്ധപ്പെട്ട ശേഷം മാത്രമേ കേസ് എടുക്കുകയുള്ളൂവെന്ന്​ മുട്ടം എസ്​.എച്ച്​.ഒ പറഞ്ഞു. വ്യാജ കാർഡുമായി എത്തിയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. മാർച്ച് തടഞ്ഞതിനെ തുടർന്ന് പൊലീസും യു.ഡി.എഫ് പ്രവർത്തകരും വാക്കേറ്റത്തിലെത്തി. tdl mltm 6 പിടികൂടിയ ബാങ്ക് തിരിച്ചറിയൽ കാർഡ് tdl mltm7 വ്യാജ തിരിച്ചറിയൽ കാർഡുമായി എത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story