Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:35 AM IST Updated On
date_range 14 May 2022 5:35 AM ISTഅഞ്ചുകിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
തൊടുപുഴ: അഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കല്‍ ആരിയശേരില്‍ ഇജാസിനെയാണ് (40) കഴിഞ്ഞ ദിവസം രാത്രി വെങ്ങല്ലൂര്‍ ഷാപ്പുംപടിക്ക് സമീപത്തുനിന്ന് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഷാപ്പുംപടിയില്‍ ബസിറങ്ങിയ ഇജാസ് മങ്ങാട്ടുകവല റോഡിലുള്ള വാഹന ഷോറൂമിനു സമീപം കഞ്ചാവ് കൈമാറാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇതിനിടെ രഹസ്യ വിവരത്തെതുടര്‍ന്ന് സ്ഥലത്തെത്തിയ സി.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇജാസിന്‍റെ സഹോദരന്‍ വിശാഖപട്ടണത്ത് കഞ്ചാവ് കേസിലെ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചിത്രം TDG100 Ijas kanjavu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story