Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേശീയപാതയിൽ...

ദേശീയപാതയിൽ കാട്ടുപോത്തിടിച്ച് കാറിന്​ കേടുപാട്​

text_fields
bookmark_border
ദേശീയപാതയിൽ കാട്ടുപോത്തിടിച്ച് കാറിന്​ കേടുപാട്​
cancel
കുമളി: സംഭവിച്ചു. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. ചങ്ങനാശ്ശേരി കറുകച്ചാൽ സ്വദേശി ജോജി ചെറിയാന്‍റെ വാഹനത്തിലാണ് കാട്ടുപോത്ത് ഇടിച്ചത്. കുടുംബംഗങ്ങൾക്കൊപ്പം ബംഗളൂരുവിലേക്ക് പോവുമ്പോഴാണ്​ അപകടം. ദേശീയപാതയിൽ കുമളി ചെളിമടക്ക് സമീപത്താണ്​ വാഹത്തിൽ കാട്ടുപോത്ത് ഇടിച്ചത്. സമീപത്തെ കാപ്പിത്തോട്ടം വഴി എത്തിയ കാട്ടുപോത്ത് റോഡരികിലെ തിട്ടയിൽനിന്ന്​ റോഡിലേക്ക് ചാടിയപ്പോഴാണ് അപകടം. പെരിയാർ കടുവ സങ്കേതത്തോട് ചേർന്നുകിടക്കുന്ന സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടംവഴി വന്യജീവികൾ സമീപത്തെ കൃഷിയിടങ്ങളിലേക്ക് റോഡ് മുറിച്ചുകടക്കുന്നത് പതിവാണ്. ഇതേ പ്രദേശത്ത് മാസങ്ങൾക്ക് മുമ്പ് വാഹനയാത്രക്കാർ പുലിയെ കണ്ടിരുന്നു. ........ cap: കുമളിക്ക് സമീപം കാട്ടുപോത്ത് ഇടിച്ച്​ കേടുപാട്​ സംഭവിച്ച വാഹനം ....
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story