Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസി.എച്ച്.ആർ.എഫ്​ ജില്ല...

സി.എച്ച്.ആർ.എഫ്​ ജില്ല കൺവെൻഷൻ

text_fields
bookmark_border
ചെറുതോണി: സന്നദ്ധ സംഘടനയായ സെൻട്രൽ ഹ്യൂമൺ റൈറ്റ്സ് ഫോറത്തിന്‍റെ ജില്ല കൺവെൻഷൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രിസിഡന്‍റ്​ ഫാ. മാത്യു അയ്യങ്കോലിൽ അധ്യക്ഷതവഹിച്ചു. സാമൂഹിക പ്രവർത്തകനും പടമുഖം സ്നേഹമന്ദിരം ഡയറക്ടറുമായ ബ്രദർ വി.സി. രാജു, ഡോ. എബ്രാഹം ജോസഫ്, രാജു ഏത്തലിൽ, അനീഷ് ജോസഫ് ചെറുതാനിക്കൽ എന്നിവരെ മന്ത്രി ആദരിച്ചു സി.എച്ച്.ആർ.എഫ് സംസ്ഥാന സെക്രട്ടറി അജിത് റോയൽ മുഖ്യപ്രഭാഷണം നടത്തി. ആശ്വാസനിധിയുടെ ഉത്ഘാടനം സംസ്ഥാന ജോയന്‍റ്​ സെക്രട്ടറി ഹബീബ് ആലുവയും സമ്മാന വിതരണം സംസ്ഥാന കോഓഡിനേറ്റർ ആനന്ദ അനുവും നിർവഹിച്ചു. അഡ്വ. സി.ഡി. ജസീന്ത, ലിസി സാബു, ജോർജ് അമ്പഴം, സോഫി രാജു, എ.ശശി, വി.എ. സിദ്ദീഖ്​, കെ.പി. ഷാജി, ജോസുകുട്ടി വാണിയപ്പുര, ഷൈല ജോസ്, പി.എസ്. ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. പ്ലാനിങ്​ ഓഫിസ്​ ജീവനക്കാരിക്ക്​ ആക്രമണത്തിൽ പരിക്ക്​ ചെറുതോണി: സർക്കാറിന്‍റെ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ വാഴത്തോപ്പ് ഗ്രൗണ്ടിലേക്ക്​ വന്ന ജില്ല പ്ലാനിങ്​ ഓഫിസിലെ ജീവനക്കാരികൾക്കുനേരെ സാമൂഹിക വിരുദ്ധന്‍റെ ആക്രമണം. കാലിന്​ പരിക്കേറ്റ ജീവനക്കാരി തങ്കമണി സ്വദേശി പന്തലാനിക്കൽ ജോയി തോമസിന്‍റെ ഭാര്യ ഷോളിയെ (51) ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വഞ്ചിക്കവല ഗ്രൗണ്ടിൽ നടക്കുന്ന മേളയോട്​ അനുബന്ധിച്ച സെമിനാറിൽ പങ്കെടുക്കാൻ ജില്ല പ്ലാനിങ്​ ഓഫിസിലെ മുഴുവൻ ജീവനക്കാരും എത്തിയിരുന്നു. പരിക്കേറ്റ ഷോളിയും മറ്റൊരു ജീവനക്കാരി സുമിയും സ്കൂട്ടറിലാണ്​ വന്നത്​. സുമിയാണ് വാഹനം ഓടിച്ചിരുന്നത്​. ചെറുതോണിയിലെത്തിയപ്പോൾ ടൗണിലെ സ്ഥിരം മദ്യപാനിയും ശല്യക്കാരനുമായ അക്രമി വാഹനം തടഞ്ഞുനിർത്തി 500 രൂപ ആവശ്യപ്പെട്ടു. കൊടുക്കാതെവന്നതോടെ ഷോളിയെ തള്ളിവീഴ്ത്തുകയായിരുന്നു. കാലിന്‍റെ മുട്ടുചിരട്ട പൊട്ടിയതായി ഡോക്ടർമാർ പറഞ്ഞു. ചിത്രം: TDL Cheruthoni പരിക്കേറ്റ ഷോളി ജലസംഭരണികള്‍ക്ക് സുരക്ഷവേലി നിർമിക്കണം ഇടുക്കി: ജില്ലയില്‍ നിര്‍മിച്ചിട്ടുള്ള പടുതാക്കുളങ്ങള്‍ ഉള്‍പ്പെടെ വെള്ളം കെട്ടിനിര്‍ത്തിയിരിക്കുന്ന നിര്‍മിതികളില്‍ കാലവര്‍ഷക്കാലത്ത് അപകട സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇവയില്‍നിന്ന്​ നിയന്ത്രിത അളവില്‍ ജലം തുറന്നുവിടാനും സുരക്ഷ വേലികള്‍ നിർമിക്കാനും ഉടമസ്ഥര്‍ നടപടി സ്വീകരിക്കണമെന്ന്​ ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. നിർദേശം പാലിക്കാത്ത വസ്തു ഉടമകള്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story