Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:31 AM IST Updated On
date_range 14 May 2022 5:31 AM ISTവാഹന കരാറില്‍ ക്രമക്കേട്; പഞ്ചായത്ത് മുന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് നോട്ടീസ്
text_fieldsbookmark_border
തുക തുല്യമായി തിരിച്ചടക്കണം നെടുങ്കണ്ടം: അംഗൻവാടി പോഷകാഹാര പദ്ധതിയിലെ വാഹന കരാറിലെ ക്രമക്കേടിലൂടെ സര്‍ക്കാറിന് വരുത്തിയ 15,298 രൂപയുടെ നഷ്ടം നെടുങ്കണ്ടം പഞ്ചായത്തിലെ കഴിഞ്ഞ യു.ഡി.എഫ്. ഭരണസമിതിയിലെ അംഗങ്ങള്‍ തുല്യമായി തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ നോട്ടീസ് അയച്ചു. കുറഞ്ഞ നിരക്കിലുള്ള ക്വട്ടേഷന്‍ ഒഴിവാക്കി കൂടിയ നിരക്കിലുള്ളത് അംഗീകരിച്ച് നല്‍കിയ ഭരണസമിതിയുടെ നടപടിയില്‍ പഞ്ചായത്തിന് 15,298 രൂപ നഷ്ടം സംഭവച്ചതായാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 2020-21 സാമ്പത്തികവര്‍ഷം ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നിര്‍ഹവണ ഉദ്യോഗസ്ഥനായി നടപ്പാക്കിയ പദ്ധതിയിലാണ് ക്രമക്കേട്. അംഗൻവാടികള്‍ വഴി പൊതുവിഭാഗത്തിനും എസ്.സി വിഭാഗത്തിനും പോഷകാഹാരം വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. ഇതിനായി 46,00,900 രൂപയാണ് ആകെ ചെലവിട്ടത്. ഇതില്‍ 83,295 രൂപ അംഗൻവാടികളിലേക്ക് ഭക്ഷ്യവസ്തുക്കള്‍ ഇറക്കുന്നതിനായി വാഹന കൂലിയായി നല്‍കിയതാണ്. ഭക്ഷ്യവസ്തുക്കളുടെ ഭാരത്തിനനുസരിച്ചുള്ള തുകക്ക് ടെന്‍ഡര്‍ ക്ഷണിച്ചാണ് പഞ്ചായത്ത് വാഹന കരാര്‍ നല്‍കിയത്. എന്നാല്‍ താഴ്ന്ന തുക ക്വോട്ട് ചെയ്തയാളെ പരിഗണിക്കാതെ ഉയര്‍ന്ന തുകക്ക് കരാര്‍ നല്‍കിയെന്നാണ് കണ്ടെത്തല്‍. തുക തിരിച്ചടക്കുന്നത് സംബന്ധിച്ച് മുന്‍ ഭരണസമിതി അംഗങ്ങള്‍ക്ക് വിശദീകരണമോ, രേഖകളോ ഹാജരാക്കാനുണ്ടെങ്കില്‍ സമര്‍പ്പിക്കാമെന്നും നോട്ടീസില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story