Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:31 AM IST Updated On
date_range 14 May 2022 5:31 AM ISTവിനോദസഞ്ചാര മേഖലക്ക് വെല്ലുവിളിയായി വേനൽമഴ
text_fieldsbookmark_border
മൂന്നാർ: അപ്രതീക്ഷിതമായി പെയ്ത വേനൽമഴ മൂന്നാറിലെ വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയായി. വ്യാഴാഴ്ചയുണ്ടായ കനത്ത മഴയും കാറ്റും പുഷ്പമേളയടക്കമുള്ളവയെ പ്രതികൂലമായി ബാധിച്ചു. ഈമാസം പത്തുവരെ നിശ്ചയിച്ചിരുന്ന ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള പുഷ്പമേള വൻ വിജയമായിരുന്നു. വിദേശിയരടക്കം കൂടുതൽ വിനോദസഞ്ചാരികൾ എത്തിയതോടെ 15 വരെ പുഷ്പമേള നീട്ടുകയായിരുന്നു. എന്നാൽ, വ്യാഴാഴ്ച മുഴുവൻ സമയവും കനത്തമഴ പെയ്തതോടെ സഞ്ചാരികൾ കുറഞ്ഞു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞും മഴ പെയ്തത് സന്ദർശകരുടെ എണ്ണത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ടൂറിസം മേഖല. വ്യാഴാഴ്ച മഴക്കൊപ്പം ശക്തമായ കാറ്റും വീശിയതോടെ മാട്ടുപ്പെട്ടിയിലെ ബോട്ടിങ്ങും നിർത്തിവെച്ചിരുന്നു. രാജമലയിലും മഴ തിരിച്ചടിയായി. വേനൽമഴ തുടർന്നാൽ അവധി ആഘോഷിക്കാനുള്ള സന്ദർശകരുടെ വരവ് കുറയുമെന്ന ആശങ്കയും പെരുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story