Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:31 AM IST Updated On
date_range 14 May 2022 5:31 AM ISTമേളനഗരിയില്‍ വിസ്മയം തീര്‍ത്ത് കാര്‍ത്തിക്കും കുസുമപ്രിയയും
text_fieldsbookmark_border
ചെറുതോണി: എന്‍റെ കേരളം പ്രദർശന-വിപണന മേളയില്‍ വിസ്മയം തീര്‍ത്ത് കുട്ടി പ്രതിഭകള്‍. നിറഞ്ഞ ചിരിയുമായി കാണികളെ വരവേല്‍ക്കുന്ന വണ്ടന്മേട് എം.ഇ.എസ് സ്‌കൂളിലെ പത്താം ക്ലാസുകാരന്‍ കാര്‍ത്തിക് കൃഷ്ണ ചില്ലറക്കാരനല്ല. സാങ്കേതിക വിദ്യയും കലയും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന കാര്‍ത്തിക് സ്വന്തമായി നിര്‍മിച്ച മെറ്റല്‍ ഡിറ്റക്ടിങ് റോബറുമായി കാണികളെ അത്ഭുതപ്പെടുത്തി. മറ്റ് ഗ്രഹങ്ങളിലെ ലോഹങ്ങളുടെ സാന്നിധ്യം കണ്ടെത്താനാണ് റോവര്‍ ഉപയോഗിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ ഐ.എസ്.ആർ.ഒ, നീതി ആയോഗ്, എ.ഐ.എം സംയുക്തമായി സംഘടിപ്പിച്ച എ.ടി.എല്‍ സ്‌പേസ് ചലഞ്ച് 2021ല്‍ തെരഞ്ഞെടുക്കപ്പെട്ട 75 കണ്ടുപിടിത്തങ്ങളില്‍ ഒന്നാണ് കാര്‍ത്തിക് കൃഷ്ണയുടേത്. എല്ലാത്തിനും പിന്തുണ നല്‍കി പിതാവ് സജിയും കാര്‍ത്തിക്കിനൊപ്പം ഉണ്ട്. തെയ്യം കലാകാരന്‍ കൂടിയാണ് കാര്‍ത്തിക്. പത്താംക്ലാസുകാരി കുസുമപ്രിയ പ്രകാശന്‍ ചിത്രരചനയിലൂടെയാണ് മേളയില്‍ ശ്രദ്ധ നേടിയത്. ചുരുങ്ങിയ സമയംകൊണ്ട് ഒരാളെ അതേപോലെ കാന്‍വാസില്‍ പകര്‍ത്തുകയാണ് ഈ കൊച്ചു മിടുക്കി. വലിയ പരിശീലനങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും മാതാപിതാക്കളുടെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് കുസുമപ്രിയയെ ഉയരങ്ങളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നത്. ആര്‍ക്കിടെക്ട് ആവുകയാണ് കുസുമപ്രിയയുടെ ലക്ഷ്യം. TDL kusumapriya മേളയില്‍ തത്സമയം വരച്ച ചിത്രവുമായി കുസുമപ്രിയ ഹജ്ജ്: പഠനക്ലാസ് ഇന്ന് തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ് ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാലുവരെ കുന്നം ദാറുല്‍ ഫതഹ് ഇസ്‌ലാമിക് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയ്‌നര്‍ ടി.കെ. സലീം ക്ലാസിന് നേതൃത്വം നല്‍കും. ജില്ല ട്രെയ്‌നര്‍ അബ്ദുസ്സലാം സഖാഫി, ഫീല്‍ഡ് ട്രെയ്‌നര്‍മാരായ കെ.എ. അജിംസ്, അബ്ദുറഹ്മാന്‍ പുഴക്കര, വി.കെ. അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ സംബന്ധിക്കും. ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ല ട്രെയ്‌നര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story