Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:28 AM IST Updated On
date_range 13 May 2022 5:28 AM ISTഏലക്കായ മോഷണം: പ്രതി പിടിയിൽ
text_fieldsbookmark_border
അടിമാലി: പൂപ്പാറയിൽ മലഞ്ചരക്ക് വ്യാപാര സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച് ഏലക്കായ മോഷണം നടത്തിയയാൾ പിടിയിൽ. തമിഴ്നാട് തേവാരം സ്വദേശി ഈശ്വർ ആണ്(33) പിടിയിലായത്. മാർച്ച് 31നാണ് സംഭവം. ഇടുക്കിയിൽനിന്ന് ഏലക്കായ വാങ്ങി തമിഴ്നാട്ടിൽ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരിയെന്ന നിലയിൽ സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ചശേഷം ഉടമയില്ലാത്ത സമയം ചാക്കിൽ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്ക ഓട്ടോറിക്ഷയിൽ കയറ്റി ഇവിടെയുള്ള മറ്റൊരു സ്ഥാപനത്തിൽ എത്തിച്ച് വിൽപന നടത്തുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് കടന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ മൊബൈൽ ലൊക്കേഷനിലൂടെ നടത്തിയ അന്വേഷണത്തിൽ തിരുപ്പൂരിൽനിന്ന് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. idl adi 4 teft ചിത്രം - മോഷണക്കേസിൽ പിടിയിലായ ഈശ്വർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
