Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്യൂഷൻ അധ്യാപകരെ...

ട്യൂഷൻ അധ്യാപകരെ നിയമിക്കുന്നു

text_fields
bookmark_border
ഇടുക്കി: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്‍റെയും പട്ടികജാതി വികസന വകുപ്പിന്‍റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ സര്‍ക്കാര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി സര്‍ക്കാര്‍ പ്രീ-മെട്രിക്ഹോസ്റ്റലിലേക്കും 2022-23 അധ്യയന വര്‍ഷം അഞ്ച്​ മുതല്‍ 10വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന്​ യോഗ്യതയുള്ളവരിൽനിന്ന്​ അപേക്ഷ ക്ഷണിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്), സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി.എഡുമുള്ളവര്‍ക്കും യു.പി വിഭാഗത്തില്‍ ബിരുദവും ബി.എഡ്/ടി.ടി.സി ഉള്ളവര്‍ക്കും അപേക്ഷിക്കാം. മേയ് 23ന് മുമ്പ്​ ഇളംദേശം ബ്ലോക്ക് പട്ടികജാതി വികസന ഓഫിസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കണം. ഫോണ്‍: 8547630077. സമ്മർ കോച്ചിങ്​ ക്യാമ്പ് ഇടുക്കി: ജില്ല സ്​പോർട്സ്​ കൗൺസിലിൽ അഞ്ച്​ കേന്ദ്രങ്ങളിൽ നടത്തുന്ന സമ്മർ കോച്ചിങ്​ ക്യാമ്പ് കാൽവരിമൗണ്ട്​ ഹൈസ്​കൂൾ മാനേജർ ഫാ. ജോർജ്​ മാരിപ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല സ്​പോർട്സ് ​കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ്​, ജില്ല സ്​പോർട്സ്​ ഓഫിസർ ദീപ്തി മരിയ ജോസ്​, പരിശീലകരായ പൊന്നി ജോസ്​, ടബിൻ എന്നിവർ പങ്കെടുത്തു. കാൽവരിമൗണ്ട്​ ഹൈസ്​കൂൾ, എസ്​.എൻ.വി.എച്ച്.എസ്​.എസ്​ എൻ.ആർ.സിറ്റി, പെരുവന്താനം കളിക്കൂട്ടം, കാഞ്ഞാർ വോളിബാൾ ക്ലബ്, ഏലപ്പാറ പഞ്ചായത്ത് ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ്​ പരിശീലനം. ഹജ്ജ്: പഠന ക്ലാസ് നാളെ തൊടുപുഴ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവര്‍ക്കുള്ള സാങ്കേതിക പഠന ക്ലാസ് ശനിയാഴ്ച രാവിലെ ഒമ്പത്​ മുതല്‍ വൈകീട്ട്​ നാലുവരെ കുന്നം ദാറുല്‍ ഫതഹ് ഇസ്‌ലാമിക് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് കമ്മിറ്റി മാസ്റ്റര്‍ ട്രെയിനര്‍ ടി.കെ. സലീം ക്ലാസിന് നേതൃത്വം നല്‍കും. ജില്ല ട്രെയിനര്‍ അബ്ദുല്‍ സലാം സഖാഫി, ഫീല്‍ഡ് ട്രെയിനര്‍മാരായ കെ.എ അജിംസ്, അബ്ദുറഹ്മാന്‍ പുഴക്കര, വി.കെ. അബ്ദുല്‍ റസാഖ് തുടങ്ങിയവര്‍ സംബന്ധിക്കും. ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ക്ലാസില്‍ പങ്കെടുക്കണമെന്ന് ജില്ല ട്രെയിനര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story