Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഈ സ്റ്റാൾ കാണൂ; ഒന്നും...

ഈ സ്റ്റാൾ കാണൂ; ഒന്നും പാ​ഴ്വസ്തുക്കളല്ല

text_fields
bookmark_border
ഇടുക്കി: എന്‍റെ കേരളം പ്രദര്‍ശന മേളയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തൊരുക്കിയ പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, പേപ്പര്‍, ടയര്‍, ചെരിപ്പുകള്‍ ഇവയൊന്നും പിന്നെ വലിച്ചെറിയാന്‍ തോന്നില്ല. ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച് ആരെയും അതിശയിപ്പിക്കും വിധമാണ് അലങ്കാര വസ്തുക്കള്‍ തീര്‍ത്തിട്ടുള്ളത്. ചിരട്ടയില്‍ നിറങ്ങള്‍ ചാലിച്ച് മനോഹരമാക്കി ചെടികള്‍ നട്ടിരിക്കുന്നു. ടയറുകള്‍കൊണ്ട് കരകൗശല വസ്തുക്കള്‍ക്കൊപ്പം ചെടിച്ചട്ടികളും ഒരുക്കിയിട്ടുണ്ട്. കുപ്പികള്‍ വർണനൂലുകള്‍കൊണ്ട് പൊതിഞ്ഞ് ആകഷകമാക്കി. കടലാസുകള്‍കൊണ്ട് പേപ്പര്‍ പേനകളും വീടുകളുടെ കൊച്ചു രൂപങ്ങളും തയാറാക്കിയിരിക്കുന്നു. തെങ്ങോലകള്‍ കൊണ്ടും വിവിധ അലങ്കാരവസ്തുക്കള്‍ നിര്‍മിച്ചിട്ടുണ്ട്. പാഴ്വസ്തുക്കളുടെ പുനരുപയോഗം എങ്ങനെ സാധ്യമാക്കാമെന്ന് ഓര്‍മപ്പെടുത്തുകയാണ് കുമളി പഞ്ചായത്തിന്‍റെ സ്റ്റാള്‍. ശുചിത്വത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നല്‍കിയുള്ള നവകേരള മിഷന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ അലങ്കാരവസ്തുക്കള്‍ നിർമിച്ചതെന്ന് ഗ്രീന്‍ കുമളി ക്ലീന്‍ കുമളി സൂപ്പര്‍വൈസര്‍ ജെയിസണ്‍ പറഞ്ഞു. പഞ്ചായത്ത് ജീവനക്കാരുടെ സഹകരണത്തോടെയാണ് അലങ്കാരവസ്തുക്കള്‍ നിർമിച്ചത്. ചിത്രം TDL Kumali stall: പാഴ്വസ്തുക്കളില്‍നിന്ന് നിർമിച്ച അലങ്കാരവസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കുമളി ഗ്രാമപഞ്ചാത്തിന്‍റെ സ്റ്റാള്‍ അവധിക്കാല പരിപാടികൾ ഇന്നും​ നാളെയും അടിമാലി: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ മേയ് 13, 14 തീയതികളില്‍ അടിമാലി കാര്‍ഷിക വികസന ബാങ്ക് ഓഡിറ്റോറിയത്തില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂള്‍ കുട്ടികൾക്കായി അവധിക്കാല പരിപാടികള്‍ സംഘടിപ്പിക്കും. രാവിലെ 10ന്​ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ സഹായ പദ്ധതികള്‍, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളിലും രണ്ടാം ദിവസം കൗമാരക്കാര്‍ നേരിടുന്ന സാമൂഹിക വെല്ലുവിളികള്‍, ഭാഷ പരിശീലനം, ആരോഗ്യ പരിരക്ഷ തുടങ്ങിയ വിഷയങ്ങളിലും വിദഗ്​ധര്‍ ക്ലാസെടുക്കും. പഞ്ചായത്തംഗം കെ.കെ. രാജു ചെയര്‍മാനായി സ്വാഗതസംഘം രൂപവത്​കരിച്ചിട്ടുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story