Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലവര്‍ഷത്തെ...

കാലവര്‍ഷത്തെ കടത്തിവെട്ടി വേനല്‍ മഴ

text_fields
bookmark_border
അടിമാലി: കടുത്ത വേനലില്‍ ഹൈറേഞ്ച്​ വറ്റിവരളുന്ന പതിവ് ഇക്കുറിയില്ല. മിന്നലിന്‍റെയും കാറ്റിന്‍റെയും അകമ്പടിയോടെ ശക്തികൂടിയും കുറഞ്ഞും പെയ്യുന്ന മഴ ജില്ലയെ വേനലിലും തണുപ്പിച്ചു നിര്‍ത്തുന്നു. വരണ്ടുണങ്ങിയ പുല്ലുകള്‍ക്കു പകരം എവിടെയും പച്ചപ്പുതന്നെ. വറ്റിയ പുഴകളില്‍ കളിക്കുന്ന കുട്ടികളും വെള്ളം കിട്ടാതെ അലയുന്ന വീട്ടുകാരും ഇക്കുറി ഉണ്ടായില്ല. കൃഷി നനക്കാന്‍ വെള്ളം കിട്ടാതെ എങ്ങും ഓടിനടക്കുന്ന കര്‍ഷകരുടെ കാഴ്ചയും അപൂര്‍വം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഒറ്റപ്പെട്ട നിലയിലും മേയിൽ സാമാന്യം ശക്തമായി തന്നെയുമാണ്​ മഴ പെയ്യുന്നത്. 2015 മുതല്‍ 2018വരെ ജില്ലക്ക്​ വരൾച്ചയുടെ കാലമായിരുന്നു. ഡിസംബറില്‍ പെയ്ത്​ തീര്‍ന്നാല്‍ പിന്നീട് കിട്ടുന്നത് ഏപ്രില്‍ പകുതി കഴിഞ്ഞും മേയിലെ വേനല്‍ മഴയുമാണ്. എന്നാല്‍, 2021-2022 വര്‍ഷം ഈ സ്ഥിതിയും മാറി. മാര്‍ച്ചിലും ഏപ്രിലും രണ്ടും മൂന്നും തവണ പെയ്ത മഴ ഈ മാസം ശക്തമായി തന്നെ തുടരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴ അന്തരീക്ഷത്തിലെ ചൂടിന് ശമനമുണ്ടാക്കിയിട്ടുണ്ട്. മൂന്ന് ദിവസമായി ശക്തമായ മഴയാണ് ജില്ലയുടെ പല ഭാഗങ്ങളിലും പെയ്യുന്നത്. വേനല്‍ക്കാലം അഗ്‌നിരക്ഷാസേനക്ക്​ വിശ്രമം ലഭിക്കാത്ത സമയം കൂടിയാണ്. ഉണങ്ങിയ പുല്ലിന്​ തീപിടിക്കുന്നതോടെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള നെട്ടോട്ടത്തിലാകും സേന. എന്നാല്‍, ഇത്തവണ ഇത്​ കുറവായിരുന്നു. മഴ നല്‍കുന്ന ഈര്‍പ്പവും പച്ചപ്പും കാരണം തീപടരുന്ന സംഭവങ്ങള്‍ കുറഞ്ഞു. വരള്‍ച്ചയുള്ള പ്രദേശങ്ങളില്‍ പഞ്ചായത്തുകള്‍ കുടിവെള്ളം വിതരണം ചെയ്തിരുന്നു. ഇക്കുറി അതും ഒഴിവായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story