Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:35 AM IST Updated On
date_range 12 May 2022 5:35 AM ISTചെറുതോണി ഡാമിൽ പുതിയ മെറ്റൽ ഡിറ്റക്ടർ എത്തി
text_fieldsbookmark_border
ചെറുതോണി: ചെറുതോണി അണക്കെട്ട് സന്ദർശകരുടെ ദേഹപരിശോധന എളുപ്പത്തിൽ സാധ്യമാക്കുന്ന പുതിയ ഡി.എഫ്.എം.ഡി മെഷീൻ (മെറ്റൽ ഡിറ്റക്ടർ) എത്തി. അണക്കെട്ടുകൾ കാണാനെത്തുന്ന സഞ്ചാരികൾക്ക് ഇനി ഏറെ നേരം വരി നിൽക്കേണ്ടതില്ല. ചെറുതോണി അണക്കെട്ടിന്‍റെ പ്രവേശനകവാടത്തിൽ സ്ഥാപിച്ചിരുന്ന മെഷീൻ ഒരുമാസം മുമ്പ് മിന്നലേറ്റ് കേടായി. മെഷീൻ നന്നാക്കാൻ എറണാകുളത്തിന് കൊണ്ടുപോയെങ്കിലും തിരികെ എത്തിയില്ല. ഇതുമൂലം വി.ഐ.പി ഡ്യൂട്ടിക്ക് ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്ടർ കൊണ്ട് ദേഹപരിശോധന നടത്തിയാണ് സന്ദർശകരെ കടത്തിവിട്ടിരുന്നത്. ഇത് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് ബുധനാഴ്ച പുതിയ ഡി.എഫ്.എം.ഡി മെഷീൻ സ്ഥാപിച്ചു. വാതിലിന്‍റെ ആകൃതിയുള്ള മെഷീനിലൂടെ കടന്നുപോകുമ്പോൾ പരിശോധന സാധ്യമാകുന്നതിനാൽ ഇനി സഞ്ചാരികൾക്ക് പ്രത്യേകം സമയം ചെലവഴിക്കേണ്ടി വരില്ല. FOTO - TDL METTAL DITTECTOR ചെറുതോണി അണക്കെട്ടിൽ സ്ഥാപിച്ച പുതിയ ഡി.എഫ്.എം.ഡി മെഷീനിന്‍റെ കാര്യക്ഷമത ഡാം സേഫ്റ്റി സബ് എൻജിനീയർ സുനിൽകുമാർ പരിശോധിക്കുന്നു മതിൽ ഇടിഞ്ഞു; അയൽവാസിക്കെതിരെ പരാതി തൊടുപുഴ: അയൽവാസി അതിരിലെ കയ്യാല മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്ന് വീടിന്‍റെ മതില്‍ ഇടിഞ്ഞതായി പരാതി. മണക്കാട് കിഴക്കേ മുകളേല്‍ സുജിത്തിന്‍റെ വീടിന്റെ മതിലാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ തകര്‍ന്നത്. തന്‍റെ സ്ഥലത്തിന്റെ അതിരില്‍ അയൽവാസിയുടെ സ്ഥലത്ത് ആറടിയോളം ഉയരത്തില്‍ നിര്‍മിച്ച കയ്യാല മണ്ണിട്ട് നികത്തിയതിനെ തുടര്‍ന്നാണ് കയ്യാലയും മതിലും ഇടിഞ്ഞതെന്ന് സുജിത്തിന്റെ പരാതിയില്‍ പറയുന്നു. കയ്യാലക്കും മതിലിനും ഇടയില്‍ മണ്ണ് നിറച്ചത് മൂലം മതിലിന് അപകട ഭീഷണി ഉള്ളതായി ചൂണ്ടിക്കാട്ടി സുജിത് കഴിഞ്ഞ ദിവസം തൊടുപുഴ തഹസില്‍ദാര്‍ക്കും നഗരസഭ സെക്രട്ടറിക്കും മണക്കാട് വില്ലേജ് ഓഫിസര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച പെയ്ത മഴയില്‍ മതിലിടിഞ്ഞത്. തകര്‍ന്ന മതില്‍ അയൽവാസിയെക്കൊണ്ട് കരിങ്കല്ലിന് കെട്ടി സംരക്ഷിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് സുജിത്തിന്‍റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story