അനുവിെൻറ മരണത്തിന് ഉത്തരവാദി സർക്കാർ –സന്ദീപ് വാര്യർ
text_fieldsവെള്ളറട: അനുവിെൻറ മരണത്തിനുത്തരവാദി സംസ്ഥാന സര്‍ക്കാറാണെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് ജി. വാര്യര്‍. സര്‍ക്കാറിെൻറ യുവജന വഞ്ചനയുടെ ഫലമാണ് അനുവിെൻറ ആത്മഹത്യ. അനുവിെൻറ വീട് സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ വിവിധ ബോര്‍ഡുകളിലും കോര്‍പറേഷനുകളിലും ഒഴിവുകളിലേക്ക് സി.പി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നിയമനം നല്‍കിയതുമൂലം അര്‍ഹരായ ഉദ്യോഗാർഥികള്‍ വഞ്ചിതരായി. ഭരണസിരാ കേന്ദ്രത്തിനടുത്ത് ആത്മഹത്യ നടന്നിട്ട് ഒരു സാംസ്‌കാരിക നായകരും പ്രതികരിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ ഒരു വാക്കുപോലും അനുവിെൻറ ആത്മഹത്യയെക്കുറിച്ച് പറഞ്ഞിട്ടില്ല. സമരം രാഷ്ടീയ പ്രേരിതമാണെന്ന സ്ഥലം എം.എൽ.എയുടെ ആരോപണം ദുരുദ്ദേശത്തോടെയുള്ളതാണ്. അനുവിെൻറ കുടുംബത്തിന് നീതി ലഭ്യമാകുംവരെ പോരാട്ടം തുടരുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.