മെഡിസെപ്: സർക്കാർ ഒളിച്ചോടുന്നു -എൻ.ജി.ഒ അസോസിയേഷൻ
text_fieldsകട്ടപ്പന: സർക്കാർ ജീവനക്കാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ഇൻഷുറൻസ് കമ്പനിയെ ഏൽപിച്ച് സർക്കാർ ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണെന്ന് എൻ.ജി.ഒ അസോസിയേഷൻ, പെൻഷനേഴ്സ് അസോസിയേഷൻ ജില്ല നേതാക്കൾ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ജില്ലയിൽ തൊടുപുഴയിലെ ഏതാനും ആശുപത്രികൾ ഒഴിച്ച് മറ്റു സ്ഥലങ്ങളിൽ പ്രത്യേകിച്ച് ഹൈറേഞ്ചിൽ പ്രമുഖ ആശുപത്രികളൊന്നും ഈ പദ്ധതിക്കായി സർക്കാർ പരിഗണിച്ചിട്ടില്ല.
ജീവനക്കാരെ വഞ്ചിക്കുന്ന പദ്ധതിക്ക് ഇടതു സർവിസ് സംഘടനകൾ ഒത്താശ ചെയ്യുകയാണ്. പദ്ധതിയിലെ അവ്യക്തകൾ നീക്കി സർക്കാർ വിഹിതത്തോടുകൂടിയും മികച്ച ചികിത്സയുള്ള ആശുപത്രികൾകൂടി ഉൾപ്പെടുത്തിയും പദ്ധതി നടപ്പാക്കണം. അല്ലാത്തപക്ഷം സമരം ആരംഭിക്കും. അസോസിയേഷൻ ജില്ല പ്രസിഡന്റ് ഷാജി ദേവസ്യ, കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് പി.കെ. ഷാജി, സംസ്ഥാന കമ്മിറ്റി അംഗം കെ.എ. മാത്യു, എൻ.ജി.ഒ അസോസിയേഷൻ ജില്ല ട്രഷറർ ഷിഹാബ് പരീത്, ജില്ല ജോയന്റ് സെക്രട്ടറി കെ.സി. ബിനോയി, സർവിസ് പെൻഷനേഴ്സ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് കെ.വി. രാജു, സെക്രട്ടറി ജി. മോഹനൻ നായർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

