'ഗ്ലാമറാക്കാം', ജില്ലയിൽ ആദ്യമായി വളർത്തുമൃഗങ്ങൾക്ക് ബ്യൂട്ടിപാർലർ
text_fieldsകോന്നി: മനുഷ്യരുടെ ബ്യൂട്ടിപാർലറുകൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഓമനിച്ച് വളർത്തുന്ന നായകൾക്കും പൂച്ചകൾക്കുമായി ബ്യൂട്ടി പാർലറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കോന്നിയിൽ വന്നാൽ നേരിട്ടുകാണാം.
കോന്നി ആനത്താവളത്തിന് സമീപം യുവസംരംഭകരായ ഹിബ ഷാജിയും മുഹമ്മദ് ഹാഷിയും ചേർന്നാണ് ജില്ലയിൽ ആദ്യമായി ഇത്തരത്തിൽ ബ്യൂട്ടി പാർലറിന് തുടക്കംകുറിച്ചത്. വളർത്തുമൃഗങ്ങൾക്കുള്ള ഗ്രൂമിങ് സെന്ററും ഡേ കെയർ സെന്ററും 'ആനിമെലിയ' എന്ന സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്.
മൃഗങ്ങളെ എത്തിച്ചാൽ കുളിപ്പിച്ച് രോമങ്ങൾ ഉടമസ്ഥർ പറയുന്ന രീതിയിൽ നീളംമുറിച്ച് നഖങ്ങളും വെട്ടി ദുർഗന്ധം അകറ്റി തിരികെനൽകും. അത്യാവശ്യ ഘട്ടങ്ങളിൽ ഇവയെ പരിചരിക്കാൻ ഡേ കെയർ സെന്ററും ഒരുക്കിയിട്ടുണ്ട്. മുന്തിയ ഇനം വളർത്തുനായ്ക്കൾക്ക് ശീതീകരിച്ച മുറി ആവശ്യമായിവന്നാൽ അതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

