രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsപിടിയിലായവർ
മട്ടാഞ്ചേരി: മിന്നൽ പരിശോധനയിൽ രണ്ട് കിലോ കഞ്ചാവും, ബൈക്കും സഹിതം പള്ളുരുത്തി സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ എസ്.ബി. മുരളീധരെൻറ നേതൃത്വത്തിൽ പള്ളുരുത്തി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പള്ളുരുത്തി കെ.എം.പി നഗർ എസ്.എൻ ലൈനിൽ കൂവളങ്ങം നികർത്തിൽ വീട്ടിൽ സുരാജ് (26), പള്ളുരുത്തി എസ്.ഡി.പി.വൈ റോഡ്, നമ്പ്യാപുരം പാലയ്ക്കൽ വീട്ടിൽ റോമിഷ് (30) എന്നിവർ പിടിയിലായത്. മുമ്പ് പല തവണ ഇവർ മയക്ക് മരുന്ന് കേസുകളിലും, ക്രിമിനൽ കേസുകളിലും പ്രതികളാണെന്ന് എക്സൈസ് പറഞ്ഞു.
കമ്പത്ത് നിന്നും കഞ്ചാവ് വാങ്ങി ആവശ്യക്കാർ പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയാണ് എത്തിച്ചു കൊടുത്തിരുന്നത്. കഞ്ചാവ് ചെറുപൊതികളാക്കി ഒരു പൊതിക്ക് 500 രൂപ നിരക്കിലാണ് വിറ്റിരുന്നത്.
ഇൻറലിജൻസ് പ്രിവൻറീവ് ഓഫിസർ എ.എസ്. ജയൻ, എം.ടി ഹാരീസ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എക്സ്. റൂബൻ, ഷാജഹാൻ, മനീഷ് മോൻ, ഡ്രൈവർ ബദർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

