യൂത്ത് കോൺഗ്രസ് നേതാവിനെ മർദിച്ചതായി പരാതി
text_fieldsയൂത്ത് കോണ്‍ഗ്രസ് പട്ടിമറ്റം മണ്ഡലം സെക്രട്ടറി സനലിനെ ട്വൻറി20 പ്രവര്‍ത്തകര്‍ മര്ദിെച്ചന്നാരോപിച്ച് മൂണേലിമുകളില് സംഘടിപ്പിച്ച പ്രതിഷേധം
കിഴക്കമ്പലം: പട്ടിമറ്റം മണ്ഡലത്തിലെ മൂണേലിമുകള്‍ യൂത്ത് കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി കൂടുന്നതിെൻറ ഭാഗമായി കൊടി കെട്ടിക്കൊണ്ടിരുന്ന പട്ടിമറ്റം മണ്ഡലം സെക്രട്ടറി സനലിനെ ട്വൻറി20 പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റി പൊലീസില്‍ പരാതി നല്കി. മര്‍ദനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മൂണേലിമുകള്‍ ജങ്ഷനില്‍ പ്രകടനവും യോഗവും നടത്തി.
വി.പി. സജീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് പി.എച്ച്. അനൂപ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എം.പി. രാജന്, ബിനീഷ് പുല്ലിയാട്ടില്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് പി.എം. പരീത്പിള്ള, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ബാബു സെയ്താലി, ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് സന്തോഷ് കുമാര്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന് റ് ടി.എ. റംഷാദ് പ്രദീപ് നെല്ലിക്കുന്നത്ത്, ജിനു ജോര്‍ജ്, എല്‍ദോ മേലെത്ത്, ജോസ് വിന് പോള്‍, അനീഷ് മുഹമ്മദ്, ജൈസല്‍ ജബ്ബാര്‍, വര്‍ഗീസ് ജോര്‍ജ് കുന്നത്ത്, ശ്രീനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

