യുവാവിന് മർദനം: ഒന്നാംപ്രതി പിടിയിൽ
text_fieldsമട്ടാഞ്ചേരി: യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ കേസിൽ ഒന്നാംപ്രതി പിടിയിലായി. പള്ളുരുത്തി പെരുമ്പടപ്പ് കിഴക്കേടത്ത് ലൈനിൽ തൻസീറിനെയാണ് (34) മട്ടാഞ്ചേരി എസ്.ഐ.കെ.എം സന്തോഷ്മോന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം. യുവാവിനോട് മുൻവൈരാഗ്യമുണ്ടായിരുന്ന പ്രതികൾ മട്ടാഞ്ചേരി ബസാർ റോഡ് ഭാഗത്ത് നിൽക്കുകയായിരുന്ന യുവാവിനെ മരക്കടവ് ഭാഗത്തുള്ള ഗോഡൗണിൽ എത്തിച്ച് മർദിക്കുകയായിരുന്നു.
യുവാവ് ദീർഘനാൾ ചികിത്സയിലായിരുന്നു. മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഒന്നാംപ്രതി തൻസീർ ഒളിവിൽപോകുകയായിരുന്നു.