Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ
cancel
Listen to this Article

മട്ടാഞ്ചേരി: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി ബസാർ റോഡിൽ അസ്റാജ് ബിൽഡിങിൽ ചെമ്മൻ എന്ന ഷമീനെ(32)യാണ് മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്.

വിപണിയിൽ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തത്.ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ വാങ്ങി ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴിയായിരുന്നു ഇയാൾ എത്തിച്ചിരുന്നത്.

പ്രിവന്റിവ് ഓഫിസർ കെ.കെ. അരുൺ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.എക്സ് റൂബൻ, വി.എസ്. പ്രദീപ്, എസ്.ശരത്ത്, വനിത സിവിൽ എക്സൈസ് ഓഫിസർ സ്മിത ജോസ്, ഡ്രൈവർ അജയൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth arrested with deadly drugs
Next Story