Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rape
cancel
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപിഞ്ചുകുട്ടിക്ക്...

പിഞ്ചുകുട്ടിക്ക് മർദനമേറ്റ സംഭവം: കുടുംബം അപ്പാർട്മെൻറ് വാടകക്കെടുത്തത് ഒരു മാസം മുമ്പ്

text_fields
bookmark_border

കാക്കനാട്: മർദനത്തിൽ ഗുരുതര പരിക്കേറ്റ മൂന്നു വയസ്സുകാരിയുടെ കുടുംബം തൃക്കാക്കര തെങ്ങോട് താമസസ്ഥലത്തെത്തുന്നത് ഒരു മാസം മുമ്പ്. കുട്ടിയുടെ ബന്ധുവാണ് വീട് വാടകക്ക് എടുത്തിരുന്നത്.

താനും ഭാര്യയും മൂന്ന് വയസ്സായ കുട്ടിയും കാനഡക്ക് പോകുമെന്നും അമ്മക്കും സഹോദരിക്കും 12 വയസ്സായ കുട്ടിക്കും താമസിക്കാനാണ് വീട് എടുക്കുന്നതെന്നുമായിരുന്നു ഉടമയോട് പറഞ്ഞത്. മൂന്നുനില കെട്ടിടത്തിന്‍റെ മുകൾ നിലയിലെ അപ്പാർട്മെന്‍റാണ് വാടകക്കെടുത്തതെന്നും കെട്ടിട ഉടമ പറഞ്ഞു.

പുതുവൈപ്പ് സ്വദേശിയായ ഇയാൾ സൈബർ സെൽ ജീവനക്കാരനായിരുന്നെന്നും വിദേശത്ത് നല്ല ജോലി ലഭിച്ചതിനാൽ ജോലി രാജിവെച്ചെന്നുമായിരുന്നു പറഞ്ഞത്. ഇയാളല്ലാതെ സ്ത്രീകളടക്കം മറ്റാരും പുറത്തിറങ്ങുന്നത് കണ്ടിട്ടില്ല. വീട് പൂട്ടിയാണ് ഇയാൾ പുറത്തുപോയിരുന്നതെന്നും ഉടമ പറഞ്ഞു.

തെങ്ങോടുനിന്ന് കിലോമീറ്ററുകൾ മാത്രം അകലെ പള്ളിക്കരയിലാണ് നേരത്തേ താമസിച്ചിരുന്നത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വന്നതിന് പിന്നാലെ അപ്പാർട്മെന്‍റ് ഉടമ ഇവർ നേരത്തേ താമസിച്ചിരുന്ന വീടിന്‍റെ ഉടമയുമായി ബന്ധപ്പെട്ടു.

അവിടെ മൂന്നുമാസമാണ് താമസിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ജനൽച്ചില്ലുകൾ പൊട്ടിച്ചതിനും ഇവരെ പുറത്താക്കുകയായിരുന്നെന്നും പഴയ ഉടമ പറഞ്ഞതായും തൃക്കാക്കരയിലെ വീട്ടുടമ വെളിപ്പെടുത്തി.

Show Full Article
TAGS:child abuse 
News Summary - Youngest child molested: Apartment rented a month ago
Next Story