Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

text_fields
bookmark_border
കഴിഞ്ഞ 10ന് പുലർച്ച ചുള്ളിക്കൽ കല്ല് ഗോഡൗണിന് സമീപത്താണ് സംഭവം
man arrested
cancel
camera_alt

താരിഖ്

മട്ടാഞ്ചേരി: സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കരുവേലിപ്പടി സ്വദേശി മുഹമ്മദ് താരിഖിനെയാണ്(21) മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. കഴിഞ്ഞ 10ന് പുലർച്ച ചുള്ളിക്കൽ കല്ല് ഗോഡൗണിന് സമീപത്താണ് കേസിനാസ്പദമായ സംഭവം.

താരിഖിന്‍റെ സുഹൃത്ത് മുൻസിൽ എന്ന യുവാവിനെയാണ് ഇയാൾ വധിക്കാൻ ശ്രമിച്ചത്. ഇരുവരും തമ്മിലുള്ള തർക്കത്തെ തുടർന്ന് പ്രതി മുൻസിലിനെ പട്ടിക കൊണ്ട് അടിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. അടിയേറ്റ മുൻസിലിന്‍റെ വാരിയെല്ല് ഒടിയുകയും തലക്ക് ഗുരുതരപരിക്കേൽക്കുകയും ചെയ്തു.

ഇയാൾ കോട്ടയം മെഡിക്കൽ കോളജിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആന്‍റോ മത്തായി, എ.ടി. ശ്രീകുമാർ, ജീവൻ, സിവിൽ പൊലീസ് ഓഫിസർമാരായ ഫെബിൻ, സനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതി താരിഖ് ലഹരിക്കടിമയും സിറ്റിയിലെ വിവിധ സ്റ്റേഷനുകളിൽ ലഹരി ഉപയോഗ കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man who tried to kill his friend was arrested
Next Story