യുവാവ് വൃക്ക മാറ്റിവെക്കലിന് സഹായം തേടുന്നു
text_fieldsഅയ്യപ്പദാസ്
മലയാറ്റൂര്‍: ഇരുവൃക്കയും പ്രവര്‍ത്തനരഹിതനായ നീലീശ്വരം വാളാഞ്ചേരി വീട്ടില്‍ അയ്യപ്പദാസ് (40) വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. ഭാര്യയും സ്കൂള്‍ വിദ്യാർഥിനിയായ മകളും ഉള്‍പ്പെട്ടതാണ് അയ്യപ്പദാസിെൻറ കുടുംബം.
ചികിത്സക്ക് 35 ലക്ഷം രൂപ ചെലവ് വരും. റോജി എം. ജോണ്‍ എം.എല്‍.എ, മലയാറ്റൂര്‍ - നീലീശ്വരം പഞ്ചായത്ത് പ്രസിഡൻറ് സെബി കിടങ്ങേന് എന്നിവര്‍ രക്ഷാധികാരികളും വാര്‍ഡ് അംഗം വിജി രജി, കെ.പി. ബിന്ദു എന്നിവരുടെ പേരില്‍ ജോയൻറ് അക്കൗണ്ട് തുറന്നുമാണ് ചികിത്സ സഹായ സമിതി രൂപവത്കരിച്ചിരിക്കുന്നത്. ടാങ്കര്‍ ലോറിയില്‍ ക്ലീനറായാണ് അയ്യപ്പദാസ് ജോലി ചെയ്യുന്നത്. ഫെഡറല്‍ ബാങ്ക് കാലടി ശാഖ, അക്കൗണ്ട് നമ്പര്‍: 1371010014 2487, IFSC code :FDRL0001371.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

