Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2021 3:26 AM GMT Updated On
date_range 2021-05-21T08:56:51+05:30ജില്ലയുടെ പുരോഗതിക്കായി പ്രവർത്തിക്കും –പി. രാജീവ്
text_fieldsകളമശ്ശേരി: വ്യവസായ നഗരിയിൽനിന്നുള്ള വ്യവസായ മന്ത്രി പി. രാജീവ് സത്യപ്രതിജ്ഞക്ക് പുറപ്പെട്ടത് ബാലാനന്ദൻ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം.സി.പി.എം കളമശ്ശേരി ഏരിയ കമ്മിറ്റി ഓഫിസായ ബി.ടി മന്ദിരത്തിലെത്തിയാണ് പുറപ്പെട്ടത്.
രാവിലെ 6.35 ഓടെ എത്തിയ രാജീവ് മുൻ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ഇ.ബാലാനന്ദൻ സ്മാരകത്തിൽ ഏരിയ കമ്മിറ്റി നേതാക്കൾക്കൊപ്പം പുഷ്പാർച്ചന നടത്തി.
എല്ലാ പ്രതിസന്ധി ഘട്ടങ്ങെളയും കടന്നുവന്ന പിണറായിക്കൊപ്പം ചേരാനായത് വലിയ അനുഭവമാണെന്ന് രാജീവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പല ഘട്ടത്തിലും വലിയ ഉത്തരവാദിത്തമാണ് പാർട്ടി ഏൽപിച്ചിട്ടുള്ളത്.
ഇതും ഏറ്റെടുത്ത് അനുഭവസമ്പന്നരുമായി ആലോചിച്ച് ജില്ലയുെടയും സംസ്ഥാനത്തിെൻറയും പുരോഗമനത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story