കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി
text_fieldsകാലടി പ്ലാന്റേഷനിൽ ചെരിഞ്ഞ കാട്ടാന
മലയാറ്റൂർ: വാഴച്ചാൽ ഡിവിഷൻ അതിരപ്പള്ളി റേഞ്ച് പരിധിയിൽ കാലടി പ്ലാന്‍റേഷൻ കോർപറേഷൻ വനമേഖലയിൽ പരിക്കേറ്റ് കാണപ്പെട്ട കാട്ടാനയെ ചൊവ്വാഴ്ച ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഈ ആനക്ക് രണ്ടുതവണ വനംവകുപ്പ് ചികിത്സ നൽകിയിരുന്നു. ഇടത് പിൻകാലിൽ പരിക്കേറ്റ നിലയിൽ സെപ്റ്റംബറിൽ കാണപ്പെട്ട കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ചികിത്സ നല്‍കിയിരുന്നു.
പിന്നീട് രണ്ടാഴ്ച മുമ്പ് പരിക്ക് കുറയാത്തതിനാൽ ആനയെ വീണ്ടും മയക്കുവെടിവെച്ചു ചികിത്സ നല്‍കിയിരുന്നു. 12 വയസ്സുള്ള കൊമ്പനാനയുടെ മുറിവിലൂടെ അണുബാധ ഉണ്ടായതും കിടപ്പിലായതുമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം., മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക്, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ബിനോയ് സി. ബാബു, അസി. വെറ്ററിനറി ഓഫിസർമാരായ ഡോ. മിനേഷ് ചാക്കോച്ചൻ, ഡോ. എഡിസൺ മാത്യു, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബി. ലുധിഷ്, ഉദ്യോഗസ്ഥരായ ഹരിപ്രസാദ്, സി.പി. അർജുൻ, അജിത്കുമാർ, ആർ. അധീഷ്, കെ. അനിൽകുമാർ, ജിജി മാർക്കോസ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്‌കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

