Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇല്ലിത്തോട്ടിൽ വീണ്ടും...

ഇല്ലിത്തോട്ടിൽ വീണ്ടും ഒറ്റയാൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
ഇല്ലിത്തോട്ടിൽ വീണ്ടും ഒറ്റയാൻ; വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

ഇ​ല്ലി​ത്തോ​ട്ടി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന

മ​ല​യാ​റ്റൂ​ർ: ഇ​ല്ലി​ത്തോ​ട്ടി​ൽ വീ​ണ്ടും ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി. എ​വ​ർ​ഗ്രീ​ൻ ഭാ​ഗ​ത്ത് വീ​ടി​നു മു​ന്നി​ലെ പൈ​പ്പി​ൽ വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ പോ​യ വീ​ട്ട​മ്മ​യെ കാ​ട്ടാ​ന ഒ​ടി​ച്ചു. താ​ണി​ക്കാ​ട്ട് വീ​ട്ടി​ൽ 76 കാ​രി​യാ​യ ത​ങ്ക​മ​ണി​യാ​ണ് ത​ല​നാ​രി​ഴ​ക്ക് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ഴ​ര​ക്കാ​ണ് സം​ഭ​വം. കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ പൈ​പ്പി​ൻ ചു​വ​ട്ടി​ലെ​ത്തി​യ വീ​ട്ട​മ്മ​ക്ക് മു​ന്നി​ൽ പെ​ട്ട​ന്ന് കാ​ട്ടാ​ന എ​ത്തു​ക​യാ​യി​രു​ന്നു. തു​മ്പി​കൈ ഉ​യ​ർ​ത്തി ചി​ന്നം വി​ളി​ച്ച​തോ​ടെ വീ​ട്ട​മ്മ ഭ​യ​ന്നോ​ടു​ക​യാ​യി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തു​ക​യും ഈ ​ഭാ​ഗ​ങ്ങ​ളി​ലെ വൈ​ദ്യു​തി വേ​ലി​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്തു. മൂ​ന്ന് ദി​വ​സം മു​മ്പ് ഈ ​ഭാ​ഗ​ത്ത് ഒ​റ്റ​യാ​ൻ ഇ​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewseranakulamWild Elephant
News Summary - Alone again in Illithothil; Housewife barely escaped
Next Story