Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാട്ടർ മെട്രോ ജെട്ടി,...

വാട്ടർ മെട്രോ ജെട്ടി, കെട്ടിട നിർമാണത്തിന് നഗരസഭയുടെ അനുമതിയില്ലെന്ന്

text_fields
bookmark_border
Water Metro Jetty
cancel
Listen to this Article

ഫോ​ർ​ട്ട്​​കൊ​ച്ചി: കൊ​ച്ചി​യു​ടെ കൈ​യ്യൊ​പ്പാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന വാ​ട്ട​ർ മെ​ട്രോ ജെ​ട്ടി​യും ജെ​ട്ടി​യോ​ട് ചേ​ർ​ന്ന് ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​മു​ള്ള കെ​ട്ടി​ട​വും നി​ർ​മി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ ഒ​രു പ്ലാ​ൻ പോ​ലും ന​ഗ​ര​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​പ​ണം.

കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ മു​ൻ മേ​യ​റാ​യി​രു​ന്ന കെ.​ജെ. സോ​ഹ​ൻ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ചോ​ദി​ച്ച​പ്പോ​ഴാ​ണ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ജെ​ട്ടി​യു​ടെ​യോ,അ​നു​ബ​ന്ധ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നോ ഒ​രു രൂ​പ​രേ​ഖ​യോ പ്ലാ​നോ ന​ഗ​ര​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന മ​റു​പ​ടി ലഭിച്ചത്. കേ​ര​ള മു​നി​സി​പ്പ​ൽ കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം സ്വ​കാ​ര്യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ബാ​ധ​ക​മാ​യ എ​ല്ലാ നി​യ​മ​ങ്ങ​ളും സ​ർ​ക്കാ​ർ വ​ക കെ​ട്ടി​ട​ങ്ങ​ൾ​ക്കും ബാ​ധ​ക​മാ​ണ്. കൊ​ച്ചി​ൻ പോ​ർ​ട്ടി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ് ജെ​ട്ടി​യും,കെ​ട്ടി​ട​വും നി​ർ​മി​ക്കു​ന്ന​ത്.

എ​ന്നാ​ൽ, കൊ​ച്ചി​ൻ പോ​ർ​ട്ടി​ന്‍റെ ഒ​രു അ​നു​മ​തി​യും നേ​ടി​യി​ട്ടി​ല്ലെ​ന്ന് വി​വ​രാ​വ​കാ​ശ പ്ര​കാ​രം പോ​ർ​ട്ടും ക​ഴി​ഞ്ഞ ദി​വ​സം മ​റു​പ​ടി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പു​റ​മെ ഹെ​റി​റ്റേ​ജ് മേ​ഖ​ല​യി​ലാ​ണ് നി​ർ​മാ​ണ​മെ​ന്ന​തി​നാ​ൽ പൈ​തൃ​ക ക​മീ​ഷ​നി​ൽ നി​ന്നോ തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി​യി​ൽ നി​ന്നോ അ​നു​മ​തി വാ​ങ്ങി​യി​ട്ടി​ല്ല. ന​ഗ​ര​ത്തി​ൽ പ​ണി​യു​ന്ന മ​റ്റെ​ല്ലാ വാ​ട്ട​ർ മെ​ട്രോ ജെ​ട്ടി​ക​ളു​ടെ​യും അ​വ​സ്ഥ ഇ​താ​ണ്.

ഫോ​ർ​ട്ട്​​കൊ​ച്ചി​യി​ലെ ച​രി​ത്ര പ്രാ​ധാ​ന്യം നി​റ​ഞ്ഞ ക​രി​പ്പു​ര കെ​ട്ടി​ടം ഇ​ടി​ച്ചു ത​ക​ർ​ത്ത് അ​വി​ടെ​യാ​ണ് ജെ​ട്ടി നി​ർ​മി​ക്കു​ന്ന​ത്. നി​യ​മ​ങ്ങ​ളെ മു​ഴു​വ​ൻ കാ​റ്റി​ൽ പ​റ​ത്തി നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ വാ​ട്ട​ർ മെ​ട്രോ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് കൊ​ച്ചി​യി​ലെ വി​വി​ധ പൈ​തൃ​ക സം​ര​ക്ഷ​ണ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Water Metro Jetty, without the permission of the municipality for the construction of the building
Next Story