Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാലിന്യ സംസ്കരണം;...

മാലിന്യ സംസ്കരണം; കൊച്ചിക്ക് സേനകളുടെ സഹായം

text_fields
bookmark_border
മാലിന്യ സംസ്കരണം; കൊച്ചിക്ക് സേനകളുടെ സഹായം
cancel

കൊ​ച്ചി: മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​ല്‍ കൊ​ച്ചി​യെ സ​ഹാ​യി​ക്കാ​ന്‍ ഇ​ന്ത്യ​ന്‍ നേ​വി, കോ​സ്റ്റ് ഗാ​ര്‍ഡ്, പൊ​ലീ​സ് സേ​ന​ക​ള്‍ ത​യാ​റാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച നേ​വ​ല്‍ ആ​സ്ഥാ​ന​ത്ത് ചീ​ഫ് ഓ​ഫ് നേ​വ​ല്‍ ക​മാ​ന്‍ഡ് വൈ​സ് അ​ഡ്മി​റ​ല്‍ എം.​എ ഹം​പി ഹോ​ളി, കോ​സ്റ്റ് ഗാ​ര്‍ഡ് ത​ല​വ​ന്‍ എ​ന്‍. ര​വി, സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ര്‍ കെ. ​സേ​തു​രാ​മ​ന്‍ എ​ന്നി​വ​ര്‍ മേ​യ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദ​ക്ഷി​ണ നേ​വ​ല്‍ ക​മാ​ന്‍ഡി​ലെ പ്ര​മു​ഖ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. മേ​യി​ല്‍ ബ​ഹു​ജ​ന ശു​ചീ​ക​ര​ണ കാ​മ്പ​യി​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി നി​ര്‍ദേ​ശി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​റു​ടെ അ​ഭ്യ​ര്‍ഥ​ന മാ​നി​ച്ചാ​ണ് യോ​ഗം ചേ​ര്‍ന്ന​ത്. യോ​ഗ തീ​രു​മാ​ന​പ്ര​കാ​രം ഫോ​ര്‍ട്ട് കൊ​ച്ചി പ​രി​സ​രം ഇ​ന്ത്യ​ന്‍ നേ​വി ശു​ചീ​ക​രി​ക്കും. ഫോ​ര്‍ട്ട് കൊ​ച്ചി ബീ​ച്ചി​ന്‍റെ ശു​ചീ​ക​ര​ണം കോ​സ്റ്റ് ഗാ​ര്‍ഡും ഏ​റ്റെ​ടു​ക്കും. എ​റ​ണാ​കു​ളം ഷ​ണ്മു​ഖം റോ​ഡും പ​രി​സ​ര​വും പ​രി​പാ​ല​നം കേ​ര​ള പൊ​ലീ​സും ഏ​റ്റെ​ടു​ക്കും.

ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ല്ലാ മാ​സ​വും തു​ട​രും. പ​രി​സ്ഥി​തി ദി​ന​മാ​യ ജൂ​ണ്‍ അ​ഞ്ചി​ന് ശു​ചീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളി​ല്‍ ചെ​ടി​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ആ​രം​ഭി​ക്കും. സേ​ന​ക​ളോ​ടൊ​പ്പം എ​ൻ.​സി.​സി, സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ളും പ​ങ്കാ​ളി​ക​ളാ​വും. ‘ഹീ​ല്‍ കൊ​ച്ചി’ എ​ന്ന ഹാ​ഷ്​​ടാ​ഗി​ലാ​യി​രി​ക്കും ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും ഈ ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:waste managementAssistancetroops Kochi
News Summary - waste management; Assistance of troops to Kochi
Next Story