നഗരസഭ ബജറ്റ് കവറിലെ വാരിയന്‍കുന്നത്തിെൻറ ചിത്രം വിവാദമാക്കി ബി.ജെ.പി
text_fieldsതൃപ്പൂണിത്തുറ: നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് റിപ്പോര്‍ട്ടിെൻറ കവര്‍ പേജില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ വെച്ചത് വിവാദമാക്കി ബി.ജെ.പി.
കവര്‍ പേജില്‍ ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, ഭഗത് സിങ്, ഇ.എം.എസ് നമ്പൂതിരിപ്പാട്, ശ്രീനാരായണ ഗുരു, അയ്യന്‍കാളി, ചട്ടമ്പി സ്വാമികള്‍, സരോജിനി നായിഡു, റാണി ലക്ഷ്മിഭായി, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരുടെ ചിത്രങ്ങളുടെ കൂടെയാണ് വാരിയന്‍ കുന്നത്തിെൻറ കാര്‍ട്ടൂണ്‍ ചിത്രവും ഉള്‍പ്പെടുത്തിയത്.
ബി.ജെ.പി പ്രവര്‍ത്തകര്‍ വാരിയന്‍കുന്നത്തിെൻറ ഫോട്ടോ അടയാളപ്പെടുത്തി സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. തൃപ്പൂണിത്തുറ മുനിസിപ്പല്‍ ചെയര്‍പേഴ്‌സനും വൈസ് ചെയര്‍മാനും മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ നഗരസഭക്കുമുന്നില്‍ വെള്ളിയാഴ്ച രാവിലെ പ്രതിഷേധവും സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

