വാക്കത്തൺ ജഴ്സി പ്രകാശനം ചെയ്തു
text_fields‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഹെൽത്ത് ’ ആശയത്തിൽ ‘മാധ്യമം’ കുടുംബം നടത്തുന്ന
വാക്കത്തൺ പ്രചാരണാർഥം പാലാരിവട്ടം ആലിൻചുവട് ലീജിയൻ സ്പോർട്സ് അക്കാദമിയിൽ
നടന്ന തൈക്വാൻഡോ മത്സരത്തിൽ പങ്കെടുത്തവരും സംഘാടകരും
കൊച്ചി: ‘സേ നോ ടു ഡ്രഗ്സ്, യെസ് ടു ഹെൽത്ത്’ ആശയത്തിൽ മയക്കുമരുന്നിനെതിരായ ബോധവത്കരണ ഭാഗമായി ഞായറാഴ്ച ‘മാധ്യമം’ കൊച്ചിയിൽ നടത്തുന്ന വാക്കത്തണിന്റെ ജഴ്സി പ്രകാശനം ചെയ്തു. പ്രചാരണത്തിന് സമാപനംകുറിച്ച് എറണാകുളം അംബേദ്കർ സ്റ്റേഡിയത്തിൽ സ്കോർലൈൻ അക്കാദമി നേതൃത്വം നൽകുന്ന കിഡ്സ് ഫെസ്റ്റിനോട് അനുബന്ധിച്ചാണ് ജഴ്സി പുറത്തിറക്കിയത്. സ്കോർ ലൈൻ ഹെഡ് കോച്ച് നൈജീരിയൻ മുൻ ദേശീയതാരം മൂസ ഇബ്രാഹീം കെ.ത്രി.എ പ്രസിഡന്റ് സന്ദീപിന് ജഴ്സി നൽകി പ്രകാശനം ചെയ്തു.
ടെക്സ് വേൾഡ് എം.ഡി അബ്ദുറഹ്മാൻ, സ്കോർ ലൈൻ ഓപറേഷൻസ് വിഭാഗം സീനിയർ മാനേജർ എം.എ. ലോറൻസ്, ഓർബിറ്റ് മാനേജിങ് ഡയറക്ടർ ഷിബു, ‘മാധ്യമം’ റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ എന്നിവർ സംസാരിച്ചു. പ്രസ്ക്ലബ് സെക്രട്ടറി എം. സൂഫി മുഹമ്മദ് സ്വാഗതവും ന്യൂസ് എഡിറ്റർ കെ.എ. ഹുസൈൻ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

