Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിജിലൻസ് പരിശോധന;...

വിജിലൻസ് പരിശോധന; ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി നഗരസഭ ഓഫിസുകളിൽ വ്യാപക ക്രമക്കേട്

text_fields
bookmark_border
ban of money transaction
cancel

ഫോർട്ടുകൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിനായി വിജിലന്‍സ് പാര്‍പ്പിടം എന്ന പേരില്‍ സംസ്ഥാനത്തൊട്ടാകെ നടത്തിയ പരിശോധനയില്‍ നഗരസഭയുടെ ഫോര്‍ട്ട്കൊച്ചി, പള്ളുരുത്തി മേഖല ഓഫിസുകളില്‍ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതായി അറിയുന്നു. കെട്ടിട നിര്‍മാണ പെര്‍മിറ്റ്, പണി തീരാത്ത കെട്ടിടത്തിന് ഒക്യൂപെന്‍സി അനുവദിക്കല്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് വ്യാപകമായ ക്രമക്കേടും അഴിമതിയും നടന്നത്. കെട്ടിടത്തിന് നമ്പര്‍ ഇടുന്നതിന്റെ പേരിലും കൈക്കൂലി കൈപ്പറ്റുന്ന സാഹചര്യമുണ്ട്.

കെട്ടിട നിര്‍മാണം നടക്കുമ്പോൾ തന്നെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കെട്ടിടത്തിനെതിരെ പരാതി നല്‍കി പണം തട്ടിയെടുക്കുന്ന ഒരു വിഭാഗം ഏജന്റുമാർ ഫോര്‍ട്ട്കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും പരാതിയുണ്ട്. ഏജന്റുമാരെ കൊണ്ട് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിക്കുകയും തുടര്‍ന്ന് കെട്ടിട ഉടമയോട് പരാതി തീര്‍ക്കണമെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുകയും പരാതിക്കാരന്റെ വിവരം കെട്ടിട ഉടമയ്ക്ക് നല്‍കുകയും ചെയ്യും. തുടര്‍ന്ന് കെട്ടിട ഉടമ പരാതിക്കാരന്‌ പണം നല്‍കി വിഷയം തീര്‍ക്കും. കെട്ടിട ഉടമയില്‍ നിന്ന് ലഭിക്കുന്ന പണത്തിന്റെ വിഹിതം ഉദ്യോഗസ്ഥര്‍ക്കും കൈമാറുന്നതാണ് രീതി. ഫോര്‍ട്ട്കൊച്ചി ഓഫിസിലെ ചില ബി.ഐമാരും ജീവനക്കാരും ഇതില്‍ പ്രധാനമായും പങ്കാളികളാകുന്നതായും വിവരമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fort kochiirregularitieskerala local newsErnakulam
News Summary - Vigilance inspection; Widespread irregularities in Fort Kochi
Next Story