Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വകാര്യ സ്ഥാപനങ്ങളിലെ ...

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അവധി

text_fields
bookmark_border
Thrikkakara election
cancel
Listen to this Article

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ദിവസം മണ്ഡലത്തിലെ സ്വകാര്യ, വ്യവസായ, വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനായി അവധി അനുവദിച്ചു. ലേബർ കമീഷണറുടെ പ്രത്യേക ഉത്തരവ് പ്രകാരമാണ് മേയ് 31ന് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ചത്.

അവധി എടുക്കാൻ കഴിയാത്ത തരത്തിൽ സുപ്രധാന ജോലികൾ ചെയ്യുന്നവരുണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യുന്നതിനും പ്രത്യേക അനുമതി നൽകണമെന്നും നിർദേശമുണ്ട്. ജില്ലക്ക് പുറത്തു ജോലി ചെയ്യുന്ന വോട്ടർമാർക്കും വോട്ട് ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. ഐ.ടി, പ്ലാന്റേഷൻ മേഖല എന്നിവ ഉൾപ്പെടെയുള്ള മുഴുവൻ സ്വകാര്യ സ്ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.

Show Full Article
TAGS:thrikkakara By election 
News Summary - Vacation for employees of private companie
Next Story