Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightuni

uni

text_fields
bookmark_border
എം.ജി സർവകലാശാല മാറ്റിവെച്ച പരീക്ഷ 19 മുതൽ മഹാത്മാഗാന്ധി സർവകലാശാല ഈ മാസം 14 ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിവെച്ച പരീക്ഷകൾ 19 മുതൽ നടത്തുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ. പരീക്ഷ തീയതി എട്ടാം സെമസ്റ്റർ ഐ.എം.സി.എ (2017 അഡ്മിഷൻ -റെഗുലർ) /ഡി.ഡി.എം.സി.എ (2016, 2015, 2014 അഡ്മിഷനുകൾ -സപ്ലിമെന്ററി) പരീക്ഷകൾ ഫെബ്രുവരി പത്തിന് ആരംഭിക്കും. ഹാൾ ടിക്കറ്റ് 18ന് ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്ററുകൾ എം.എ/ എം.കോം/ എം.എസ്​സി (2019 അഡ്മിഷൻ) പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ പരീക്ഷകേന്ദ്രം സംബന്ധിച്ച വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾ ഹാൾടിക്കറ്റുകൾ രജിസ്റ്റർ ചെയ്ത സെന്ററിൽനിന്ന്​ വാങ്ങി പരീക്ഷകേന്ദ്രമായി അനുവദിച്ച കോളജിൽ പരീക്ഷക്ക്​ ഹാജരാകണം. പ്രോജക്ട് ഇവാലുവേഷൻ -വൈവാവോസി 2021 ഡിസംബറിൽ നടന്ന ആറാം സെമസ്റ്റർ എം.സി.എ (2018 അഡ്മിഷൻ -റെഗുലർ / 2017 അഡ്മിഷൻ - സപ്ലിമെന്ററി, ലാറ്ററൽ എൻട്രി / 2019 അഡ്മിഷൻ -റെഗുലർ / 2017, 2018 അഡ്മിഷൻ -സപ്ലിമെന്ററി)/ 2015 അഡ്മിഷൻ -സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) / 2016 അഡ്മിഷൻ - (അഫിലിയേറ്റഡ് കോളജുകൾ) / 2014 അഡ്മിഷൻ - മേഴ്‌സി ചാൻസ് / 2016 അഡ്മിഷൻ -സപ്ലിമെന്ററി - ലാറ്ററൽ എൻട്രി അഫിലിയേറ്റഡ് കോളജുകൾ, സീപാസ്) / 2015 അഡ്മിഷൻ - മേഴ്‌സി ചാൻസ് പരീക്ഷകളുടെ പ്രോജക്ട് ഇവാലുവേഷൻ, വൈവാവോസി പരീക്ഷകൾ ഈ മാസം 19 മുതൽ 21 വരെ തീയതികളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. കരാർ നിയമനം കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാമുകൾക്ക്​ (ഡി.എ.എസ്.പി.) കീഴിലുള്ള ഓൺലൈൻ പരീക്ഷ കേന്ദ്രത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്​ കമ്പ്യൂട്ടർ ലാബ് ഇൻ ചാർജിനെ നിയമിക്കുന്നു. പൊതുവിഭാഗത്തിലാണ് ഒഴിവുള്ളത്. കമ്പ്യൂട്ടർ എൻജിനീയറിങ്ങിലോ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസിലോ ത്രിവത്സര പോളിടെക്‌നിക് ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ കമ്പ്യൂട്ടർ ഹാർഡ്​വെയർ നെറ്റ്‌വർക്കിങ്​ മേഖലയിലും വിവിധ കമ്പ്യൂട്ടർ ഓപറേറ്റിങ്​ സിസ്റ്റം, സോഫ്റ്റ്‌വെയർ എന്നിവയുടെ ഇൻസ്റ്റലേഷൻ മെയിന്റനൻസ് എന്നിവയിലും വിഡിയോ, ഓഡിയോ എഡിറ്റിങ്ങിലും ചുരുങ്ങിയത് ഒരുവർഷത്തെയെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ മാറ്റിവെച്ച 29ന് വൈകീട്ട്​ അഞ്ചിനുമുമ്പ്​ dasp@mgu.ac.in ഇ-മെയിൽ വിലാസത്തിൽ ലഭിച്ചിരിക്കണം. സംവരണാനുകൂല്യത്തിന് അർഹരായവർ ജാതി / നോൺക്രീമിലെയർ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ചേർക്കണം. അപേക്ഷഫോറവും വിവരങ്ങളും www.mgu.ac.in വെബ്‌സൈറ്റിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story